Latest News

തിരുവല്ലം ടോള്‍: കുമരിച്ചന്ത മുതല്‍ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍ക്ക് സൗജന്യയാത്ര

കുമരിച്ചന്ത മുതല്‍ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യമായി ടോള്‍ പ്ലാസ വഴി കടന്നു പോകാം. ഇതിനായി ഒരാഴ്ചത്തേക്ക് തിരിച്ചറിയല്‍ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികള്‍ക്ക് ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതല്‍ തുടങ്ങും.

തിരുവല്ലം ടോള്‍: കുമരിച്ചന്ത മുതല്‍ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍ക്ക് സൗജന്യയാത്ര
X

തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസ സമരത്തില്‍ വിവിധ സംഘടനകളുമായി യോഗം ചേര്‍ന്നു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. കുമരിച്ചന്ത മുതല്‍ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരുടെ കാര്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സൗജന്യമായി ടോള്‍ പ്ലാസ വഴി കടന്നു പോകാം. ഇതിനായി ഒരാഴ്ചത്തേക്ക് തിരിച്ചറിയല്‍ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികള്‍ക്ക് ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതല്‍ തുടങ്ങും.

ടോള്‍ പ്ലാസ പ്രദേശത്ത് വെള്ളക്കെട്ട് ഒരാഴ്ചകൊണ്ട് പരിഹരിക്കും. ഇതിനുള്ള പ്രവര്‍ത്തികള്‍ ടോള്‍ പ്ലാസ അധികൃതര്‍ തുടരുകയാണ്. തിരുവല്ലം ജങ്ഷനില്‍ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെന്‍ഡര്‍ വിളിക്കും. കോവളം പാറോട് പ്രദേശത്തെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കും. ഇതിനായി പാലക്കാട് ഐഐടിയിലെ വിദഗ്ധര്‍ എത്തി റിപോര്‍ട്ട് തയ്യാറാക്കും.

മന്ത്രിയെ കൂടാതെ ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ, എം വിന്‍സെന്റ് എംഎല്‍എ, ഡിസിപി വൈഭവ് സക്‌സേന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it