Latest News

ശമ്പള പരിഷ്‌കരണം ഏപ്രില്‍ മുതല്‍; നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ശമ്പള പരിഷ്‌കരണം ഏപ്രില്‍ മുതല്‍; നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്
X

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പള പരിഷ്‌കരണം സംസ്ഥാനത്ത് നടപ്പാക്കുമെന്നത് ബജറ്റ് പ്രഖ്യാപനം ആണ് . അത് സമയബന്ധിതമായി നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നത് .

അതേസമയം പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ അതേ പടി പൂര്‍ണമായും നടപ്പാക്കില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സമ്മിശ്ര പ്രതികരണമാണ് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ടിനോട് ഇത് വരെ ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ റിപോര്‍ട്ടിന് അംഗീകാരം നല്‍കും.




Next Story

RELATED STORIES

Share it