Latest News

പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ചവര്‍ സ്ഥിരം വേട്ടക്കാര്‍: പ്രതികള്‍ക്കെതിരേ കൂടുതല്‍ കേസ്

കെണിയില്‍ കുരുങ്ങിയ പുലിയെ കൊന്ന് ഇറച്ചി വീതംവെച്ചു. ആറുവയസ്സ് വരുന്ന പുലിക്ക് 50 കിലോ തൂക്കമുണ്ടായിരുന്നു.

പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ചവര്‍ സ്ഥിരം വേട്ടക്കാര്‍: പ്രതികള്‍ക്കെതിരേ കൂടുതല്‍ കേസ്
X

മാങ്കുളം: പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ച സംഘം മുമ്പും സ്ഥിരമായ മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് ഭക്ഷണമാക്കിയെന്ന് വനം വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി.


മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെ കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ചതിന് മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.


വിനോദിന്റെ കൃഷിയിടത്തിലാണ് പുലിക്കുവേണ്ടി കെണിവച്ചത്. കെണിയില്‍ കുരുങ്ങിയ പുലിയെ കൊന്ന് ഇറച്ചി വീതംവെച്ചു. ആറുവയസ്സ് വരുന്ന പുലിക്ക് 50 കിലോ തൂക്കമുണ്ടായിരുന്നു. ഒന്നാംപ്രതി വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തോലും പല്ലും നഖവും വില്പനയ്ക്ക് മാറ്റി. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ തോലും പല്ലും ഇറച്ചിയുടെ ബാക്കിഭാഗവും വനംവകുപ്പ് കണ്ടെത്തി. പ്രതികള ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.




Next Story

RELATED STORIES

Share it