Latest News

യുക്രെയ്ന്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം ഇന്ത്യക്കാര്‍; രക്ഷപ്പെടുത്താന്‍ ബസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം

യുക്രെയ്ന്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം ഇന്ത്യക്കാര്‍; രക്ഷപ്പെടുത്താന്‍ ബസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം
X

യുക്രെയ്‌നിലെ പ്രധാന യുദ്ധമുഖങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇവരെ അയര്‍രാജ്യങ്ങളിലെത്തിച്ച് രക്ഷപ്പെടുത്താന്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

സുമിയില്‍ 700ഉം ഖര്‍കിവില്‍ 300ഉം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ അതിര്‍ത്തിയിലെത്തിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ജോലിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

അയല്‍ രാജ്യങ്ങളില്‍ സ്വന്തം നിലക്ക് നടന്നും വാഹനങ്ങളിലുമായി എത്തിയവരെ നാട്ടിലെത്തിക്കുക മാത്രമാണ് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരുന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. ഈ സാഹചര്യത്തിലാണ് യുക്രെയ്‌നില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്രം തീരുമാനിച്ചത്.

'അവസാനത്തെ ആളെയും ഒഴിപ്പിക്കുന്നത് വരെ ഞങ്ങള്‍ ഓപ്പറേഷന്‍ ഗംഗ തുടരും. ഏകദേശം 2,0003,000 (കൂടുതല്‍ ഇന്ത്യക്കാര്‍) അവിടെ (യുക്രെയ്‌നില്‍) ഉണ്ടാകാന്‍ സാധ്യതയുണ്ട്, എണ്ണത്തില്‍ വ്യത്യാസമുണ്ടാകാം''- വിദേശകാര്യമന്ത്രാലയം വക്താവ് വ്യത്യാസപ്പെടാം,അരിന്ദം ബാഗ്ചി പറഞ്ഞു.

'കിഴക്കന്‍ യുക്രെയ്‌നിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്തെത്തിക്കുക എന്നതിലാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ. നമ്മുടെ പൗരന്മാരെ പുറത്തെടുക്കാന്‍ കഴിയുന്ന വഴികള്‍ കണ്ടെത്താന്‍ ഞങ്ങള്‍ റഷ്യയോടും യുക്രെയ്‌നോടും അഭ്യര്‍ത്ഥിക്കുന്നു. ഒരു പ്രാദേശിക വെടിനിര്‍ത്തല്‍ അത് സുഗമമാക്കും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ സന്ദേശത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

800-900 പേരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. പലരും പൊട്ടിത്തെറിക്കുള്ളിലാണ് കുരുങ്ങിക്കിടക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും ലഭ്യമല്ല.

Next Story

RELATED STORIES

Share it