Latest News

പാകിസ്താനിലേക്ക് അയക്കുമെന്ന് ഭീഷണി; കാന്‍പൂരില്‍ പോലിസുകാരനെതിരേ അന്വേഷണം

പാകിസ്താനിലേക്ക് അയക്കുമെന്ന് ഭീഷണി; കാന്‍പൂരില്‍ പോലിസുകാരനെതിരേ അന്വേഷണം
X

കാന്‍പൂര്‍: വ്യാപാരിയെ പാകിസ്താനിലേക്ക് അയക്കുമെന്ന് ഭീഷണി മുഴക്കിയ പോലിസുകാരനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. പോലിസുകാരന്‍ ഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ ക്ലിപ് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയതിനെത്തുടര്‍ന്നാണ് നടപടി.

യുപിയില്‍ പോലിസുകാരനും വ്യാപാരിയും തമ്മില്‍ നടത്തുന്ന സംഭാഷണമാണ് വൈറലായത്. വ്യാപാരിയുടെ പേര് ചോദിച്ചശേഷമാണ് എസ്‌ഐ ഭീഷണി മുഴക്കുന്നത്.

സച്ചേന്ദി പോലിസ് സ്‌റ്റേഷനിലെ മാണ്ഡി പോലിസ് ഔട്ട്‌പോസ്റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്ര ജയിനാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ലഭിച്ച പരാതിയില്‍ അന്വേഷണത്തിനു വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം.

എത്താന്‍ പറഞ്ഞ സമയം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വൈകി എത്തിയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് അവര്‍ തമ്മില്‍ വാക്ക് തര്‍ക്കമായി. അപ്പോഴാണ് വ്യാപാരിയുടെ പേര് ചോദിച്ചത്.

അന്വേഷണം തുടങ്ങിയതായി കാന്‍പൂര്‍ എഎസ്പി ആദിത്യകുമാര്‍ ശുക്ല പറഞ്ഞു.

Next Story

RELATED STORIES

Share it