- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്റസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ പീഢിപ്പിച്ചു; പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍, മൂന്നുപേര്‍ പിടിയില്‍
BY SLV12 Feb 2024 11:36 AM GMT

X
SLV12 Feb 2024 11:36 AM GMT
ഇടുക്കി: അടിമാലിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. പ്രതികളില്‍ രണ്ട് പേര്‍ 18 വയസ് തികയാത്തവരാണ്. ഇവര്‍ ഉള്‍പ്പെടെ ആകെ ആറ് പേരാണ് 15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ പ്രതികളെല്ലാം പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയായിരുന്നുവെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ അടിമാലി പോലിസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് കുറ്റകൃത്യം പുറത്തായത്. പെണ്‍കുട്ടിയെ കോതമംഗലത്തുനിന്നു കണ്ടെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. ഇതിനുശേഷം നടത്തിയ കൗണ്‍സിലിങിലാണ് ആറ് പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. അടിമാലി ഒഴിവിത്തടം സ്വദേശി, പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേര്, എറണാകുളം പൂയം കുട്ടിയില്‍ നിന്നുള്ള രണ്ടുപേര്‍, ഒരു മലപ്പുറം സ്വദേശി എന്നിവരുടെ വിവരങ്ങളാണ് പെണ്‍കുട്ടി പോലിസിനെ അറിയിച്ചിരിക്കുന്നത്. ഇതില്‍ അടിമാലി സ്വദേശി രഞ്ജിത്ത് ജോര്‍ജിനെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത് ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റു രണ്ടുപേരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കും. മൂന്ന് പേരെ പിടികൂടാന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി എറണാകുളം റൂറല്‍, മലപ്പുറം എന്നിവിടങ്ങളിലെ പോലിസിനു വിവരം കൈമാറിക്കഴിഞ്ഞു. ഇവരെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് വിവിധയിടങ്ങളിലെത്തിച്ച് പീഢിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. കോടതിയിലെത്തിച്ച് പതിനഞ്ചുകാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയ ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ പീഢിപ്പിച്ചിട്ടുണ്ടോയെന്നറിയാല്‍ വീണ്ടും കൗണ്‍സിലിങിന് വിധേയയാക്കും.
Next Story
RELATED STORIES
ഗുരുവായൂര്‍ അമ്പലത്തില്‍ റീല്‍സ് ചിത്രീകരിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ ...
22 April 2025 12:55 PM GMTജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം; ഒരാള്‍...
22 April 2025 12:27 PM GMTസിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്
22 April 2025 11:10 AM GMTപീഡനം; മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ സ്ലേറ്റര്‍ക്ക് നാല് വര്‍ഷം...
22 April 2025 10:44 AM GMTഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച; അന്ത്യവിശ്രമം സെന്റ്...
22 April 2025 9:18 AM GMTബില്ലുകള്‍ക്ക് സമയപരിധി: തമിഴ്നാട് കേസിലെ വിധി ബാധകമാക്കണമെന്ന്...
22 April 2025 9:10 AM GMT