Latest News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കല്‍; ഇന്ന് യോഗം ചേരും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കല്‍;  ഇന്ന് യോഗം ചേരും
X

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഫെബ്രുവരി 18 ന് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞടുക്കുന്നതിനുള്ള യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയാണ് പിന്‍ഗാമിയെ തീരുമാനിക്കുക.

പ്രധാനമന്ത്രി മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രി എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. നിയമമന്ത്രി അര്‍ജുന്‍ മേഘ്വാളും ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു

2023 ഡിസംബറില്‍ പ്രാബല്യത്തില്‍ വന്ന 2023 ലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആക്ട് പ്രകാരമുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ആദ്യ നിയമനമാണിത്. ഇത് പ്രകാരം, സെലക്ഷന്‍ പാനലിലെ ഭൂരിപക്ഷ തീരുമാനത്തിന്റെയോ സമവായത്തിന്റെയോ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടത്തുന്നത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍, 2026 ല്‍ അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍, 2027 ല്‍ ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയുടെ മേല്‍നോട്ടം പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കായിരിക്കും.

Next Story

RELATED STORIES

Share it