- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടൈ വിദ്യാര്‍ഥി സംരംഭക മല്‍സരം:എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവാര്‍ഡ്
വി സൗന്ദര്യ ലക്ഷ്മി വി, ഡിംപിള്‍ വി, ശിവനന്ദന കെ.ബി, എലിഷാ എനോറി. കെ എന്നിവരാണ് സ്‌കൂള്‍ ടീം അംഗങ്ങള്‍.വിവിധ ലോക രാഷ്ട്രങ്ങളിലെ ടീമുകളുമായി മല്‍സരിച്ച് ഫൈനലില്‍ ടോപ് എട്ട് സ്ഥാനത്തില്‍ എത്താനും ടീമിന് കഴിഞ്ഞു

കൊച്ചി: യുഎസ് ആസ്ഥാനമായുള്ള ടൈ ഗ്ലോബല്‍ സംഘടിപ്പിച്ച ടൈ യങ് എന്റര്‍പ്രണണര്‍ സ്റ്റുഡന്റ് പിച്ച് മല്‍സരത്തില്‍ ടൈ കേരളയെ പ്രതിനിതീകരിച്ച എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം 'പോപ്പുലര്‍ ചോയ്സ്' അവാര്‍ഡ് നേടി.ഫില്‍ട്ടര്‍ കോഫി ക്യാപ്സൂളില്‍ വികസിപ്പിച്ചെടുക്കുന്ന 'കാപ്പിഫില്‍ 'എന്ന ബിസിനസ്സ് പ്ലാനിനാണ് അവാര്‍ഡ്. വി സൗന്ദര്യ ലക്ഷ്മി വി, ഡിംപിള്‍ വി, ശിവനന്ദന കെ.ബി, എലിഷാ എനോറി. കെ എന്നിവരാണ് സ്‌കൂള്‍ ടീം അംഗങ്ങള്‍.വിവിധ ലോക രാഷ്ട്രങ്ങളിലെ ടീമുകളുമായി മല്‍സരിച്ച് ഫൈനലില്‍ ടോപ് എട്ട് സ്ഥാനത്തില്‍ എത്താനും ടീമിന് കഴിഞ്ഞു.
ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകള്‍ക്കും പുറമേ സംരഭകരാകാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് നിക്ഷേപകരെ കണ്ടെത്താനും അവാര്‍ഡ് ജേതാക്കള്‍ക്ക് അവസരം ലഭികും.സംസ്ഥാനത്തെ സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടൈ യങ്ങ് എന്റര്‍പ്രണണേഴ്‌സ്‌പ്രോഗ്രാം വര്‍ഷങ്ങളായി സംഘടിപ്പിക്കുന്നുണ്ട്.9-ാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് റൂം സെഷനുകള്‍, മെന്ററിംഗ്, ബിസിനസ്-പ്ലാന്‍ മത്സരം എന്നിവ വഴി സംരംഭകത്വം, നേതൃത്വപരമായ കഴിവുകള്‍, എന്നിവ വികസിപ്പിച്ച് മികച്ച സംരംഭകരായി വളര്‍ത്തിയെടുക്കുന്നതിന് ടൈ ഗ്ലോബല്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിതെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു.ഈ വര്‍ഷം കേരളത്തിലെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ നിന്നായി 177 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
RELATED STORIES
രാമനവമി ആഘോഷ സംഘര്‍ഷം; മോത്തിബാരിയില്‍ അര്‍ധസൈനികരെ വിന്യസിക്കണമെന്ന്...
30 March 2025 5:02 AM GMT'കറുത്ത കുര്‍ബാന' നടത്താന്‍ ശ്രമിച്ച നാല് സാത്താന് വാദികള്‍...
30 March 2025 4:46 AM GMTമുലപ്പാല്‍ ഫ്ളേവറുള്ള ഐസ്ക്രീം വിപണിയിലേക്ക്; ഒമ്പതുമാസം...
30 March 2025 4:26 AM GMTഇസ്രായേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ബദല്‍ വഴി തേടുമെന്ന് ഹിസ്ബുല്ല
30 March 2025 3:56 AM GMTഅജ്മാനിലെ ഈദ്ഗാഹില്‍ നമസ്കാരത്തിനെത്തിയത് രണ്ടായിരത്തില്‍ അധികം...
30 March 2025 3:12 AM GMTഅരക്കിലോഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
30 March 2025 3:00 AM GMT