- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
കഴിഞ്ഞ മേയ് ഏഴിന് പുലര്‍ച്ചെ തണ്ണിത്തോട് മണ്‍പിലാവ് ഭാഗത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന കട്ടപ്പന കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യു (27)വിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

പത്തനംതിട്ട: തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന കടുവ ചത്തു. വടശേരിക്കര മണിയാറിനു സമീപം അരീക്കക്കാവ് ഇഞ്ചപൊയ്ക ഭാഗത്തെ ജനവാസകേന്ദ്രത്തിലാണ് ഇന്നലെ രാത്രി 7.30 ഓടെ കടുവയെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകരെത്തി ഇതിനെ കൂട്ടില്‍ കയറ്റാന്‍ പദ്ധതിയിടുന്നതിനിടെ കടുവഅരമണിക്കൂറിനുള്ളില്‍ ചത്തു.
കഴിഞ്ഞ മേയ് ഏഴിന് പുലര്‍ച്ചെ തണ്ണിത്തോട് മണ്‍പിലാവ് ഭാഗത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന കട്ടപ്പന കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യു (27)വിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം തണ്ണിത്തോട്, വടശേരിക്കര പേഴുംപാറ, മണിയാര്‍ ഭാഗങ്ങളില്‍ വിവിധ ദിവസങ്ങളിലായി കടുവ ഭീഷണിയുയര്‍ത്തി. ജനവാസകേന്ദ്രങ്ങളില്‍ പലയിടത്തും കടുവയെ കണ്ടെത്തുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. കടുവയെ പിടികൂടുന്നതിനായി റാന്നി വനമേഖലയിലെ പലഭാഗങ്ങളിലും കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം വനംവകുപ്പിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ച് കുംകി ആനയുടെ സഹായത്തോടെ വനമേഖലയിലും തെരച്ചില്‍ നടത്തി. രണ്ടാഴ്ചയോളമായി കടുവയെ പുറത്തേക്ക് കാണാതിരുന്നതിനാല്‍ ഇത് കാട്ടിനുള്ളിലേക്ക് മടങ്ങിയിരിക്കുമെന്നാണ് കരുതിയത്. അതിനിടെയാണ് ഇന്നലെ രാത്രി കടുവയെ ഇഞ്ചപൊയ്ക ഭാഗത്ത് കണ്ടെത്തിയത്. ഭക്ഷണം ലഭിക്കാത്തതിനാലാണ് കടുവ അവശനിലയിലായതെന്നു കരുതുന്നു. റാന്നി ഡിഎഫ്ഒ അടക്കമുള്ള വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
RELATED STORIES
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്
25 May 2025 4:00 AM GMTവി സാംബശിവന്റെ കഥാപ്രസംഗം എട്ടാം ക്ലാസുകാര്‍ പഠിക്കും
25 May 2025 3:46 AM GMTഅറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു?
25 May 2025 3:19 AM GMTമുസ്ലിം യുവാക്കളുടെ വാഹനത്തിന് നേരെ ഹിന്ദുത്വ ആക്രമണം
25 May 2025 2:27 AM GMTജീവനുകള്‍ രക്ഷിക്കാന്‍ ഗസയിലെ ഡോക്ടര്‍ ആശുപത്രിയിലേക്ക് പോയി;...
25 May 2025 2:02 AM GMTഉയര്‍ന്ന തിരമാല പ്രതിഭാസത്തിന് സാധ്യത; ഒമ്പത് തീരപ്രദേശത്ത് അതീവജാഗ്രത ...
25 May 2025 1:31 AM GMT