Latest News

സമര സമിതി പ്രവര്‍ത്തകനു ടിപ്പര്‍ ഡ്രൈവറുടെ മര്‍ദ്ദനം

സമര സമിതി പ്രവര്‍ത്തകനു ടിപ്പര്‍ ഡ്രൈവറുടെ മര്‍ദ്ദനം
X

മാള(തൃശൂര്‍): ആളൂര്‍ കുഞ്ഞാലിപ്പാറയിലെ എടത്താടന്‍ ഗ്രാനൈറ്റ്‌സിലേക്ക് ഫുള്‍ ലോഡ് കൊണ്ടുപോവുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ ചെന്ന സമര സമിതി പ്രവര്‍ത്തകനെ ടിപ്പര്‍ ലോറി ഡ്രൈവര്‍ മര്‍ദ്ദിച്ചു. സമര സമിതി പ്രവര്‍ത്തകന്‍ ഷിജു കൂവക്കാടിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ കൈവിരല്‍ ഒടിഞ്ഞു. ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് കോടാലി സര്‍ക്കാര്‍ ആശുപത്രിയിലും കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. സംഭവത്തെ തുടര്‍ന്ന് കുഞ്ഞാലിപ്പാറ സമര സമിതി പ്രവര്‍ത്തകര്‍ ക്വാറിയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു. പോലിസ് സ്ഥലത്തെത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിന്റെയും ടിപ്പര്‍ ഡ്രൈവറുടെ വാഹനം കസ്റ്റഡിയില്‍ എടുത്തതിന്റെയും അടിസ്ഥാനത്തില്‍ തടഞ്ഞ വാഹനങ്ങള്‍ വിട്ടയച്ചു. ടിപ്പര്‍ ഡ്രൈവറെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.

ഒമ്പതുങ്ങല്‍ മൂന്നുമുറി റോഡിലൂടെ എട്ട് ടണ്ണില്‍ അധികം ഭാരം കയറ്റിയ വാഹനങ്ങള്‍ പോവരുതെന്ന് ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇത് ലംഘിച്ച് അമിത ഭാരം കയറ്റിയ ടിപ്പര്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരേ ശക്തമായ പ്രതിഷേധം നാട്ടുകാരില്‍ നിന്ന് ഉയരുന്നുമുണ്ട്. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ അനധികൃതമായി ഓടാന്‍ അനുവദിക്കില്ലെന്ന് സമര സമിതി അറിയിച്ചു. സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഒമ്പതുങ്ങല്‍ കുഞ്ഞാലിപ്പാറ പ്രദേശങ്ങളില്‍ കരിദിനം ആചരിക്കാന്‍ സമരസമിതി ആഹ്വാനം ചെയ്തു.

Tipper driver assaults strike committee worker


Next Story

RELATED STORIES

Share it