Latest News

'യുദ്ധം മടുത്തു,തിരികെ വരണം'; യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി

യുദ്ധം മടുത്തു,തിരികെ വരണം; യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി
X

കീവ്:ഇന്ത്യയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് യുക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി.യുക്രെയ്ന്‍ ഹര്‍കീവിലെ നാഷനല്‍ എയ്‌റോ സ്‌പെയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി പോയ കോയമ്പത്തൂര്‍ സ്വദേശി സായ്‌നികേഷാണ് വീട്ടുകാരുമായി ബന്ധപ്പെട്ട് നാട്ടിലെത്തണമെന്ന് അറിയിച്ചത്.തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സായ്‌നികേഷിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന ജോര്‍ജിയന്‍ നാഷനല്‍ ലീജന്‍ പാരാമിലിറ്ററി യൂണിറ്റില്‍ അംഗമായാണ് സായ് യുദ്ധത്തില്‍ പങ്കെടുക്കുന്നത്.സൈനിക വേഷത്തിലുള്ള ചിത്രങ്ങളും സായ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

യുക്രെയ്‌നില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ്‌നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് സായ്‌നികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ യുക്രെയ്ന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന യുക്രെയ്‌നിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സായ്‌നികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.









Next Story

RELATED STORIES

Share it