Latest News

തിരൂരങ്ങാടി മുനിസിപ്പല്‍ കെഎംസിസി പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചു

പരിപാടി സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റും തിരൂരങ്ങാടി നഗരസഭ ചെയര്‍മാനുമായ കെപി മുഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി മുനിസിപ്പല്‍ കെഎംസിസി പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചു
X

ജിദ്ദ: നാടിന്റെ വികസനവും പ്രവാസി ക്ഷേമവും എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദയില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ കെഎംസിസി സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് ശ്രദ്ധേയമായി. പരിപാടി സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റും തിരൂരങ്ങാടി നഗരസഭ ചെയര്‍മാനുമായ കെപി മുഹമ്മദ് കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിനുള്ള ജിദ്ദ തിരൂരങ്ങാടിക്കാരുടെ ആദരം ഷാള്‍ അണിയിച്ച് കൊണ്ട് സുഹൈല്‍ പി കെ നിര്‍വ്വഹിച്ചു. ശേഷം നടന്ന മുഖാമുഖം പരിപാടിയില്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, അതില്‍ മേല്‍ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടികള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു. പ്രവാസികള്‍ക്ക് മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ വേഗത്തിലാക്കി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ പി വ്യക്തമാക്കി. കൂടാതെ പ്രവാസി പെന്‍ഷന്‍, മറ്റു പ്രവാസികള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ എന്നിവയുടെ തുക വര്‍ദ്ധിപ്പിക്കാനും വിവിധ പദ്ധതികളില്‍ അംഗത്വം എടുക്കുന്നതിനുള്ള പ്രായപരിധി എടുത്തു കളഞ്ഞ് എല്ലാവര്‍ക്കും ചേരാവുന്ന രീതിയില്‍ ലഘൂകരിക്കാന്‍ സര്‍ക്കാരിനോട് മുനിസിപ്പാലിറ്റിയുടെ റിപ്പോര്‍ട്ടായി നല്‍കുമെന്നും കെ പി പറഞ്ഞു. ജിദ്ദയിലുള്ള തിരൂരങ്ങാടിക്കാരായ മുഴുവന്‍ ആളുകളേയും ഉള്‍കൊള്ളിച്ച് കൊണ്ട് നടത്തിയ പരിപാടിയില്‍ റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ചു. ജാഫര്‍ വെന്നിയൂര്‍,

ഇസ്ഹാഖ് പൂണ്ടോളി, അലി അക്ബര്‍ വേങ്ങര, സീതി കൊളക്കാടന്‍, സലാഹ് കാരാടന്‍, സുഹൈല്‍ പി കെ, എംസി കുഞ്ഞുട്ടി, ഹുസൈന്‍ തിരൂരങ്ങാടി, ഇഖ്ബാല്‍ വെന്നിയൂര്‍, ഉനൈസ് കരുമ്പില്‍, നൂര്‍ പരപ്പനങ്ങാടി, ഷമീം താപ്പി, സാലി കൊളക്കാടന്‍, പി എം ബാവ സംസാരിച്ചു. റഹൂഫ് പി കെ അവതരിപ്പിച്ച വഖഫ് നടപടി റദ്ദാക്കണമെന്ന പ്രമേയം ഐക്യകണ്‌ഠേന പാസ്സാക്കി.

Next Story

RELATED STORIES

Share it