- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്ലൈന് ഗെയിം നിയന്ത്രിക്കാന് നിയമഭേദഗതി പരിഗണനയില്: മുഖ്യമന്ത്രി
കലാരംഗത്തെ പ്രമുഖര് ഇത്തരം കമ്പനികളുടെ പരസ്യത്തില് അഭിനയിക്കുന്നത് നിര്ഭാഗ്യകരം
തിരുവനന്തപുരം: ഓണ്ലൈന് ഗെയിം നിയന്ത്രിക്കാന് ശക്തമായ നിയമ ഭേദഗതി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കലാ രംഗത്തെ പ്രമുഖര് ഇത്തരം കമ്പനികളുടെ പരസ്യത്തില് അഭിനയിക്കുന്നത് നിര്ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്ലൈന് ഗെയിം നിരോധിക്കാനുള്ള സര്ക്കാര് നടപടി ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ മാറ്റാന് നടപടി സ്വീകരിക്കും. ലക്ഷങ്ങള് നഷ്ടപെടുന്നത് മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു.
ഓണ് ലൈന് റമ്മിക്കെതിരെ കര്ശന നടപടി വേണം എന്നാവശ്യപ്പെട്ട് എ പി അനില്കുമാര് എംഎല്എയാണ് സബ്മിഷന് അവതരിപ്പിച്ചത്. ഓണ് ലൈന് റമ്മി നിരോധിക്കണമെന്ന് എപി അനില്കുമാര് ആവശ്യപ്പെട്ടു. ഇതിനായി നിയമ ഭേദഗതി കൊണ്ട് വരണമെന്ന് അനില്കുമാര് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു
എപി അനില്കുമാറിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്ലൈന് റമ്മികളി നിരവധി പേരെ വന് സാമ്പത്തിക ബാധ്യതയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തില് 2021 ഫെബ്രുവരിയില് 1960ലെ കേരളാ ഗെയിമിങ് ആക്ട് ഭേദഗതി ചെയ്ത്, പന്തയം വച്ചുള്ള ഓണ്ലൈന് റമ്മികളി നിരോധിക്കുകയുണ്ടായി. എന്നാല്, ഇതിനെതിരെ വിവിധ ഗെയിമിങ് കമ്പനികള് ഫയല് ചെയ്ത റിട്ട് ഹര്ജികളിലെ 27.09.2021ലെ വിധിന്യായപ്രകാരം ഹൈക്കോടതി സിംഗിള് ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സര്ക്കാര് ഫയല് ചെയ്ത അപ്പീല് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കുട്ടികളടക്കം ഏത് പ്രായത്തിലുള്ളവര്ക്കും ലളിതമായും സൗജന്യമായും അക്കൗണ്ട് തുടങ്ങാവുന്ന തരത്തിലാണ് ഓണ്ലൈന് ഗെയിം സൈറ്റുകള്. വന് സമ്മാന തുക വാഗ്ദാനം ചെയ്തും ആകര്ഷകമായ ഓഫറുകള് നല്കിയുമാണ് ആള്ക്കാരെ ആകര്ഷിക്കുന്നത്. ആദ്യം ഫ്രീ ഗെയിമുകള്ക്ക് ഓഫര് നല്കുകയും പിന്നീട് അടിമപ്പെടുത്തി ചൂതാട്ടത്തിലേക്ക് നയിക്കുന്നതുമാണ് ഗെയിമിങ് കമ്പനികളുടെ രീതി. ഇതിന്റെ അഡ്മിന്മാര് നിരന്തരം കളി നിരീക്ഷിക്കുകയും കൂടുതല് കളിക്കുന്നതിനുള്ള പ്രേരണ നല്കുകയും ചെയ്യും. പിന്നീട് ഇതിലെ ചതിക്കുഴികളില് നിന്നു രക്ഷപ്പെടാനാവാത്ത സ്ഥിതിയിലേക്ക് വീഴുകയും ചെയ്യുകയാണ് ഉണ്ടാവുക. എതിര്ഭാഗത്ത് ആരാണ് കളിയ്ക്കുന്നത് എന്നതിന് യാതൊരു വ്യക്തതയുമില്ല. നിര്മ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് എതിര്ഭാഗത്ത് കളി നിയന്ത്രിക്കുന്നത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഓണ്ലൈന് റമ്മികളിയ്ക്ക് പ്രചാരമേറിയതോടെ ഇതിനായി വായ്പ നല്കുന്ന മൊബൈല് ആപ്പുകളും ഓണ്ലൈന് വായ്പാ പരസ്യങ്ങളും വ്യാപകമായി. ചെറിയ കളികളിലൂടെ പണം നഷ്ടപ്പെട്ടവര് വായ്പയെടുത്ത് കളിയ്ക്കുന്ന നിലയുണ്ട്. പണം സമയത്ത് തിരികെ നല്കാത്തതുമൂലം പലര്ക്കും ഭീഷണിയും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവരികയും ലക്ഷങ്ങള് നഷ്ടമാകുന്നതോടെ ആത്മഹത്യയിലേയ്ക്ക് പോകുന്ന സാഹചര്യവുമാണ് ഉണ്ടാകുന്നത്.
അതേസമയം, ഒരു ഭാഗത്ത് ഓണ്ലൈന് റമ്മിയിലേയ്ക്ക് ആളുകളെ ആകര്ഷിക്കുന്നതിനായി വന്തോതില് പരസ്യപ്രചാരണവും നടക്കുന്നു. കലാരംഗത്തെ പ്രമുഖര് ഇത്തരം പരസ്യങ്ങളില് പ്രത്യക്ഷപ്പെട്ട് ഓണ്ലൈന് ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന ദൗര്ഭാഗ്യകരമായ സ്ഥിതിയുമുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനില്ക്കുന്ന ഇത്തരം നടപടികളില് നിന്ന് ചിലരെങ്കിലും പിന്മാറാന് തയ്യാറായത് അനുകരണീയമായ മാതൃകയാണ്.
ഓണ്ലൈന് റമ്മികളിയ്ക്ക് നിലവില് നിരോധനമില്ലാത്ത സാഹചര്യത്തില് പോലിസ് ഉള്പ്പെടെ വിവിധ വകുപ്പുകള് സ്കൂളുകളിലും കോളജുകളിലുമടക്കം ശക്തമായ ബോധവല്ക്കരണ പരിപാടികള് നടത്തിവരികയാണ്. സോഷ്യല് പോലിസിങ് സംവിധാനവും, സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ വിവിധ പദ്ധതികള് വഴിയും, മാധ്യമങ്ങള് മുഖേനയുമുള്ള ബോധവല്ക്കരണവും നടത്തിവരുന്നുണ്ട്. ഓണ്ലൈന് റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകള്ക്കും മറ്റു സൈബര് കുറ്റകൃത്യങ്ങള്ക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികള് പോലിസ് സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉള്പ്പെടെയുള്ള ഓണ്ലൈന് ഗെയിമുകള് ശക്തമായി നിയന്ത്രിക്കുന്നതിനുള്ളപഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്ക്കാരിന്റെ പരിഗണനയിലാണ്.
RELATED STORIES
മുകുന്ദന് സി മേനോന് ഓര്മയായിട്ട് 19 വര്ഷം
12 Dec 2024 5:47 AM GMTമുകുന്ദന് സി മേനോന്: ഒളിമങ്ങാത്ത ഓര്മകള്
12 Dec 2024 3:53 AM GMTബാബരി മസ്ജിദ്: ഒരു രാഷ്ട്രത്തിൻ്റെ തോരാത്ത കണ്ണുനീർ
6 Dec 2024 2:28 AM GMTസായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTമാധ്യമപ്രവര്ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാജ്യം അനീതിയെ ആഘോഷിക്കുമ്പോള്
22 Jan 2024 2:36 PM GMT