Latest News

കശ്മീരില്‍ 'തീവ്രവാദി'ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് സൈന്യം; വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബം; ബന്ദിപോരയില്‍ പ്രതിഷേധം

കശ്മീരില്‍ തീവ്രവാദിഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന്  സൈന്യം; വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബം; ബന്ദിപോരയില്‍ പ്രതിഷേധം
X

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോരയിലെ കുല്‍നാര്‍ ബാസിപോരയില്‍ 'തീവ്രവാദിയെ' വെടിവെച്ചു കൊന്നെന്ന സൈന്യത്തിന്റെ വാദം തള്ളി കൊല്ലപ്പെട്ടയാളുടെ കുടുംബം. ഒരു പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെന്നും ഏറ്റുമുട്ടലില്‍ അല്‍ത്താഫ് ലാലി എന്ന തീവ്രവാദി കൊല്ലപ്പെട്ടെന്നുമാണ് സൈന്യം പറഞ്ഞത്. എന്നാല്‍, അല്‍ത്താഫ് ലാലി രണ്ടു ദിവസം മുമ്പ് തന്നെ പോലിസിന്റെ കസ്റ്റഡിയില്‍ ആയിരുന്നുവെന്നാണ് കുടുംബം പറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. വ്യാജ ഏറ്റമുട്ടല്‍ ആരോപണം വന്നതോടെ ബന്ദിപോരയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ടിയര്‍ ഗ്യാസ് ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പോലിസ് പിരിച്ചുവിട്ടത്.

നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ നേതാവും നിലവില്‍ ജയിലില്‍ കഴിയുന്ന ആളുമായ താലിബ് അലിയുടെ സഹോദരനാണ് അല്‍ത്താഫ് ലാലി. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നു എന്നാണ് പോലിസ് പറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

അതേസമയം, പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ആസിഫ് ഷെയ്ഖ് എന്നയാളുടെ വീട് തകര്‍ത്തതിനെതിരെ കുടുംബം രംഗത്തെത്തി. സുരക്ഷാ സൈനികര്‍ എത്തി വീട്ടില്‍ നിന്ന് പുറത്താക്കി വീട് ബോംബ് വച്ചു തകര്‍ത്തു എന്നാണ് കുടുംബം ആരോപിക്കുന്നത്. ''ഞങ്ങള്‍ നിരപരാധികളാണ്... അവര്‍ ഞങ്ങളുടെ വീട് തകര്‍ത്തു.''-ആസിഫ് ഷെയ്ഖിന്റെ സഹോദരി പറഞ്ഞു.


Next Story

RELATED STORIES

Share it