Latest News

മുനമ്പം വിഷയം; സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി; പി കെ കുഞ്ഞാലിക്കുട്ടി

കോടതി വിധികളും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും ഉള്ളതുകൊണ്ട് ഞാന്‍ വിഷയത്തില്‍ അധികം സംസാരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു

മുനമ്പം വിഷയം; സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി; പി കെ കുഞ്ഞാലിക്കുട്ടി
X

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ ഈ വിഷയം നീട്ടികൊണ്ടു പോകുന്നത് പാടില്ലാത്തതാണ്. ഈ പ്രശ്‌നം എങ്ങനെയെങ്കിലും പരിഹരിക്കണം. 2008-2009 കാലത്തുണ്ടായ വിഷയമാണിത്. അതുകൊണ്ട് തന്നെ ദുഷ്പ്രചരണങ്ങള്‍ ഒഴിവാക്കണം. എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ മാത്രമേ പ്രശ്‌നം തീരു. കോടതി വിധികളും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും ഉള്ളതുകൊണ്ട് ഞാന്‍ വിഷയത്തില്‍ അധികം സംസാരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it