- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീലങ്കയിലെ സമ്പൂര്‍ണ ജൈവ കൃഷിരീതി പരാജയം; ഉല്‍പ്പാദനക്കുറവും വിലവര്‍ധനയും സാമ്പത്തിക തകര്‍ച്ചക്ക് കാരണമായെന്ന് കര്‍ഷകര്‍
ചായ, കറുവപ്പട്ട, കുരുമുളക്, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, വാനില എന്നിങ്ങനെയുള്ള തോട്ടം വിളകളുടെ ഉത്പാദനത്തില്‍ വന്‍ കുറവാണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്
കൊളംബോ: ലോകത്തെ ആദ്യ സമ്പൂര്‍ണ ജൈവഷി രാജ്യമായ ശ്രീലങ്ക വന്‍ കാര്‍ഷിക തകര്‍ച്ചയിലേക്ക്. ഇതിനെ തുടര്‍ന്ന് ശ്രീലങ്ക ഇപ്പോള്‍ സാമ്പത്തിക അടിയന്തരാവസ്ഥയിലാണ്. രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിലും വന്‍ കുറവ് സംഭവിച്ചു. നാണ്യപെരുപ്പവും, ഭക്ഷ്യ ക്ഷാമവും രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍ 29നാണ് രാജപക്ഷെ സര്‍ക്കാര്‍ കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ നയംമാറ്റം പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ കൃഷികളും സമ്പൂര്‍ണമായും ജൈവ കൃഷി രീതി മാത്രം അവലംബിക്കും എന്നതായിരുന്നു പ്രഖ്യാപനം. ലോകത്ത് ഇത്തരത്തിലുള്ള ആദ്യ രാജ്യമായി ദ്വീപുരാഷ്ട്രം മാറി. ഇതിനെ തുടര്‍ന്ന് രാസവളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍ എന്നിവയുടെ ഇറക്കുമതി ശ്രീലങ്ക പൂര്‍ണമായും നിരോധിച്ചു. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചത്.അവശ്യ ഭക്ഷ്യ സാധനങ്ങളുടെ വിലപോലും കുത്തനെ കൂടി. പഞ്ചസാര കിലോയ്ക്ക് 200 രൂപയായി ഉയര്‍ന്നു.
ചായ, കറുവപ്പട്ട, കുരുമുളക്, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, വാനില എന്നിങ്ങനെയുള്ള തോട്ടം വിളകളുടെ ഉത്പാദനത്തില്‍ വന്‍ കുറവാണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ ശ്രീലങ്കന്‍ സാമ്പത്തിക രംഗത്ത് തന്നെ വലിയ പ്രത്യാഘാതം നേരിടും. ശ്രീലങ്കയിലെ പണപ്പെരുപ്പം മാസത്തിലും 30 ബേസിക്ക് പൊയന്റ് എന്ന നിലയിലാണ് വര്‍ദ്ധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജൂലൈയില്‍ ഇത് 5.7 ആയിരുന്നെങ്കില്‍ ആഗസ്റ്റില്‍ ഇത് ആറായി. ശ്രീലങ്കന്‍ റൂപ്പി ഡോളറിനെതിരെ 7 ശതമാനം ഇടിവ് നേരിട്ടു.
ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ്യ രാജപക്ഷെ കഴിഞ്ഞ ആഗസ്റ്റ് 31ന് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍ കൃഷിയും, ടൂറിസവുമാണ്. ഇതില്‍ ടൂറിസം കൊവിഡ് പ്രതിസന്ധിയാല്‍ കുറച്ചുകാലമായി മന്ദ്യത്തിലാണ്. ഇപ്പോള്‍ കാര്‍ഷിക ഉല്‍പ്പാദനം കൂടി കുറഞ്ഞതാണ് കാര്യങ്ങള്‍ ഗുരുതരമാക്കിയത്.
ജൈവ കൃഷിയിലേക്കുള്ള മാറ്റം ശരിക്കും പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ ഉണ്ടാക്കിയെന്നാണ് പ്രമുഖ കര്‍ഷക പ്രതിനിധികള്‍ തന്നെ അഭിപ്രായപ്പെടുന്നത്. ശ്രീലങ്കയിലെ പ്രമുഖ തേയില തോട്ടം ഉടമയായ ഹെര്‍മന്‍ ഗുണ രത്നയുടെ വാക്കുകള്‍ പ്രകാരം, ഇത് പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ നല്കി, ജൈവ കൃഷിയിലേക്ക് മാറിയത് കാരണം അമ്പത് ശതമാനം വിളകള്‍ കുറയ്ക്കും, എന്നാല്‍ അതിന് അനുസരിച്ച് 50 ശതമാനം കൂടുതല്‍ വില ലഭിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തിന്റെ ഒരു വര്‍ഷത്തെ തേയില ഉത്പാദനത്തില്‍ 300 ദശലക്ഷം കിലോ കുറവായിരിക്കും ഇത് വരുത്തുക. 10 മടങ്ങ് കൂടുതലാണ് ഓര്‍ഗാനിക്ക് തേയില ഉണ്ടാക്കാനുള്ള ചിലവ്. അതിനാല്‍ വിലകൂട്ടി വില്‍ക്കേണ്ടി വരും. പക്ഷെ അതിന് വിപണി തീര്‍ത്തും കുറവാണ് ഹെര്‍മന്‍ ഗുണ രത്ന പറയുന്നു.
ശ്രീലങ്കയുടെ വിദേശ കയറ്റുമതിയുടെ പത്ത് ശതമാനത്തോളം തേയിലയാണ്. ഇത് ശ്രീലങ്കയ്ക്ക് 1.25 ശതകോടി അമേരിക്കന്‍ ഡോളര്‍ നല്കുന്നു. ഇതില്‍ വരുന്ന കുറവ് രാജ്യത്തെ എങ്ങനെ ബാധിക്കും എന്നത് ആശങ്ക തന്നെയാണ്. മുന്‍ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഡബ്യുഎ വിജവരേന്ദ്രയുടെ വാക്കുകള്‍ പ്രകാരം, ജൈവ കൃഷി തീരുമാനം സാമൂഹ്യ രാഷ്ട്രീയ തിരിച്ചടികള്‍ പഠിക്കാതെ നടപ്പിലാക്കിയ സ്വപ്നമാണെന്ന് പറയുന്നു. ഇതിലൂടെ ശ്രീലങ്കയുടെ ഭക്ഷ്യ സുരക്ഷ തന്നെ അപകടത്തിലായി എന്നാണ് വിജവരേന്ദ്ര അഭിപ്രായപ്പെടുന്നത്.
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT