Latest News

ത്രിപുരയില്‍ നിയമവാഴ്ച സമ്പൂര്‍ണ പരാജയം: എളമരം കരിം എംപി

ത്രിപുരയില്‍ നിയമവാഴ്ച സമ്പൂര്‍ണ പരാജയം: എളമരം കരിം എംപി
X

ന്യൂഡല്‍ഹി: ത്രിപുരയില്‍ നിയമവാഴ്ച സമ്പൂര്‍ണമായി തകര്‍ന്നുവെന്ന് സിപിഎം എംപി എളമരം കരിം. ജനങ്ങളുടെ ജീവിതോപാധികള്‍ തകര്‍ക്കുന്ന നീക്കമാണ് ബിജെപി നടത്തുന്നത്. ആക്രമണത്തിനിരയായ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുനരധിവാസം ഉറപ്പാക്കണം. ഇപ്പോഴും ത്രിപുരയില്‍ അക്രമങ്ങള്‍ തുടരുകയാണെന്നും എളമരം കരിം പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികള്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അവിടെ പോലിസ് നിഷ്‌ക്രിയമാണ്. ആക്രമണത്തിനിരയായവരുടെ പേരിലാണ് പോലിസ് കേസെടുക്കുന്നത്.

പരാതി കൊടുക്കാനെത്തുന്നവരെ പിന്തിരിപ്പിക്കുന്നു. ജനങ്ങള്‍ വീടുകള്‍ വിട്ട് ദൂരെ സ്ഥലങ്ങളിലേക്ക് മാറിപ്പോയി. അക്രമം തുടരുമ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ല. ജനങ്ങളുടെ പൗരാവകാശം അടിച്ചമര്‍ത്തുന്ന നിലപാട് അപകടകരമായ നീക്കത്തിന്റെ സൂചനയാണെന്നും ബിജെപി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഈ മാതൃകയിലുള്ള അക്രമങ്ങള്‍ കാണാറുണ്ടെന്നും എംപി പറഞ്ഞു. എംപിമാരുടെ സംഘത്തെ ആക്രമിക്കാന്‍ വന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് പിന്തിരിപ്പിച്ചില്ല. ആര്‍എസ്എസ് ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് പ്രയാസപ്പെട്ടാണ് എംപിമാരുടെ സംഘം പുറത്തുകടന്നതെന്നും ഗവര്‍ണറുടെ ഭാഗത്തുനിന്ന് തണുപ്പന്‍ പ്രതികരണമാണുണ്ടായതെന്നും എളമരം കരിം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it