Latest News

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരേ നിയമ നടപടിക്കൊരുങ്ങി കെ കെ രമ എംഎല്‍എ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരേ നിയമ നടപടിക്കൊരുങ്ങി കെ കെ രമ എംഎല്‍എ
X

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരേ നിയമ നടപടിക്കൊരുങ്ങി കെ കെ രമ എംഎല്‍എ. ഇത് സംബന്ധിച്ച് ടി പിയുടെ വിധവ രമ നിയമോപദേശം തേടി. നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കൊടും കുറ്റവാളിയാണ് കൊടി സുനി. ഇയാള്‍ ജയിലില്‍ കഴിയുമ്പോഴും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ക്രിമിനലിന് പരോള്‍ അനുവദിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് രമയുടെ നീക്കം.

കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഒരു മാസം പരോള്‍ അനുവദിച്ചത്. സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. പരോള്‍ അനുവദിക്കുന്നത് സ്വാഭാവിക നടപടിയാണ് എന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. എന്നാല്‍ പരോള്‍ അനുവദിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്നും സര്‍ക്കാറിന്റെ മേല്‍നോട്ടമില്ലാതെ ഇങ്ങനെയൊരു കാര്യം സംഭവിക്കില്ലെന്നും രമ വ്യക്തമാക്കി.

Next Story

RELATED STORIES

Share it