Latest News

പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫ് വധക്കേസ്: മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷം തടവ്

പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫ് വധക്കേസ്: മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷം തടവ്
X

മലപ്പുറം: പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫ് വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവ് ,രണ്ടാം പ്രതി ശിഹാബുദ്ദീന് 6വര്‍ഷവും 9 മാസം തടവും, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും 9 മാസവും തടവ് എന്നിങ്ങനെയാണ് ശിക്ഷ. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ ആകെ 13 പ്രതികള്‍ക്കെതിരേയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാള്‍ ഗോവയില്‍ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീമിനെ ഇതുവരെയായും കണ്ടെത്താനായിട്ടില്ല.

2019 ആഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ശരീഫിനെ ചികില്‍സക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ശരീഫിനെ പൂട്ടിയിട്ടു മര്‍ദ്ദിച്ചു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.




Next Story

RELATED STORIES

Share it