Latest News

താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയ്ന്‍ യാത്രക്കാര്‍ക്ക് നല്‍കാന്‍ ശ്രമം

താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയ്ന്‍ യാത്രക്കാര്‍ക്ക് നല്‍കാന്‍ ശ്രമം
X

എറണാകുളം: താഴെവീണ ഭക്ഷണപ്പൊതികള്‍ ട്രെയ്ന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമമെന്ന് ആരോപണം. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ട്രെയ്‌നില്‍ കയറ്റാനായി ഭക്ഷണം നിറച്ച ട്രേകള്‍ എത്തിച്ച സമയത്ത് ഇത് മറിഞ്ഞ് പ്ലാറ്റ്‌ഫോമിലേക്ക് ഭക്ഷണപ്പൊതികള്‍ വീണു. ഇങ്ങനെ വീണ പൊതികളില്‍ ചിലതില്‍ നിന്ന് ഭക്ഷണം താഴെ വീണിരുന്നു. മാത്രമല്ല മിക്ക ഭക്ഷണപ്പൊതികളും തുറന്നുപോവുകയും ചെയ്തു. മലിനമാകാനുള്ള സാധ്യത വകവെയ്ക്കാതെ കേറ്ററിങ് ജീവനക്കാര്‍ ഭക്ഷണം വീണ്ടും ട്രേകളില്‍ നിറച്ച് ട്രെയിനില്‍ കയറ്റുകയായിരുന്നു. ദൃശ്യം കണ്ടവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it