Latest News

തീവണ്ടിയിൽ ഇനി ചാടിക്കയറണ്ട; ജയിലിൽ കിടക്കും

തീവണ്ടിയിൽ ഇനി ചാടിക്കയറണ്ട; ജയിലിൽ കിടക്കും
X

മം​ഗളുരു: ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുക, പ്ലാറ്റ്‌ഫോമിൽ വണ്ടിനിർത്തുംമുമ്പ് ചാടിയിറങ്ങുക, സ്റ്റെപ്പിലിരുന്ന് യാത്രചെയ്യുക തുടങ്ങിയ അഭ്യാസം കാട്ടുന്നവർ കരുതിയിരിക്കുക. മൂന്നുമാസംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇനിയിത്. തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും.1989ലെ റെയിൽവേ നിയമം 156-ാം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കിൽ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. എന്നാൽ, നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ അധികൃതർ 500 രൂപ പിഴയിൽ ഒതുക്കുകയാണ് പതിവ്.

കഴിഞ്ഞദിവസം ഓടിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച കണ്ണൂർ ചാലാട് സ്വദേശികളായ ദിവാകരൻ(65), ബന്ധു ശ്രീലത(50) എന്നിവർക്ക് വീണ് പരിക്കേറ്റു. ഇതേത്തുടർന്ന് നിയമലംഘനങ്ങൾക്കെതിരേ കർശനനടപടിയെടുക്കാൻ തീരുമാനിച്ചതായി മംഗളൂരു സെൻട്രൻ റെയിൽവേ സ്റ്റേഷൻ അധികൃതർ അറിയിച്ചത്. തീവണ്ടിയിൽ ചാടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Next Story

RELATED STORIES

Share it