- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന പോലിസ് അന്വേഷണം വിശ്വാസയോഗ്യമല്ല; മരം മുറി കേസ് സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍
സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല എന്ന നുണയാണ് മുന്‍ റവന്യൂ മന്ത്രിയും ഇപ്പോഴത്തെ റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നത്. മരം മുറി കേസില്‍ ഇരകളാവുന്നത് ആദിവാസികളും ദലിതരുമാണെന്നും സംഘടനകള്‍
തിരുവനനന്തപുരം: മരം മുറിയില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കെ, സംസ്ഥാന പോലിസ് അന്വേഷിക്കുന്നത് വിശ്വാസയോഗ്യമാവില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പരിസ്ഥിതി സംഘടനകള്‍.
ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മരം മുറി കുറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് അന്വേഷണ പരിധിയിലുള്ളത്. വനംവകുപ്പിന്റെ അന്വേഷണവും ഇതില്‍ മാത്രമൊതുങ്ങും. വിവാദ ഉത്തരവ് നിയമവിരുദ്ധമാണെന്ന് റദ്ദാക്കിയുള്ള ഉത്തരവില്‍ത്തന്നെ വ്യക്തമാക്കിയിട്ടും സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല എന്ന നുണ മുന്‍ റവന്യൂ മന്ത്രിയും ഇപ്പോഴത്തെ റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും പരസ്യമായി പ്രഖ്യാപിച്ചിരിക്കയാണ്. ആ നിലപാട് സ്വീകരിച്ച സംസ്ഥാനസര്‍ക്കാറിന്റെ കീഴിലുള്ള അന്വേഷണം വിശ്വാസയോഗ്യമാവില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന് പുറത്തുള്ള ഏതെങ്കിലും ഒരു ഏജന്‍സി തന്നെയാണ് അന്വേഷിക്കേണ്ടത്.
സര്‍ക്കാര്‍ സര്‍ക്കുലറിന്റെയോ ഉത്തരവിന്റെയോ മറവില്‍ കര്‍ഷകരോ ആദിവാസികളോ അവരുടെ പട്ടയഭൂമികളിലുള്ള മരങ്ങള്‍ മുറിച്ചതായി അറിവില്ല. എന്നാല്‍ മരംമുറി മാഫിയ ഇവരെ തെറ്റിദ്ധരിപ്പിച്ചു കോടികളുടെ വീട്ടി, തേക്ക് അടക്കം നൂറുകണക്കിന് മരങ്ങളാണ് പല ജില്ലകളില്‍ നിന്നും തുച്ഛമായ വില നല്‍കി മുറിച്ചത്. ഈ മരങ്ങളില്‍ മിക്കതും സംരക്ഷണപ്പട്ടികയിലുള്ള ട്രീ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള മരങ്ങളാണെന്നു വനംവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇവിടെ വനംവകുപ്പും റവന്യൂ വകുപ്പും ഭൂമിയുടെ പട്ടാധാര്‍ക്കെതിരെ, അതായത് ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും എതിരെ വിവിധ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ കര്‍ഷകരെയും ആദിവാസികളെയും സഹായിക്കാന്‍ എന്ന പേരില്‍ ഇറക്കിയ നിയമവിരുദ്ധ സര്‍ക്കുലറിന്റെയും ഉത്തരവിന്റെയും ഇരകളായത് പട്ടയഭൂമിയുടെ ഉടമസ്ഥരായ ആദിവാസികളും കര്‍ഷകരുമാണ്.
ആദിവാസികളുടെയും കര്‍ഷകരുടെയും പേരു പറഞ്ഞുള്ള മരംകൊള്ളക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണം.
കര്‍ഷകരുടെ അവകാശം കൃത്യമായി നിര്‍വചിക്കുന്ന സുതാര്യമായ നിയമഭേദഗതി കൊണ്ടുവരണമെന്നും സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നടന്ന മരംമുറിക്ക് പിന്നിലെ അഴിമതി, കുറ്റകരമായ വീഴ്ച, കുറ്റംചെയ്യാന്‍ പ്രേരിതമായ സര്‍ക്കുലര്‍, ഉത്തരവുകള്‍, ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നിവ നിലവിലുള്ള അന്വേഷണ പരിധിയില്‍ വരില്ല. ഉന്നത ഉദ്യോഗസ്ഥരും മുന്‍മന്ത്രിയും ഒക്കെ അന്വേഷണ പരിധിയില്‍ വരണം. വീഴ്ചപറ്റിയിട്ടില്ല എന്ന നുണ മുഖ്യമന്ത്രിതന്നെ ആവര്‍ത്തിക്കുന്നതിനാലും ഇക്കാര്യത്തില്‍ സത്യം പുറത്ത് വരാന്‍ സിബിഐ അന്വേഷണം വേണമെന്ന് വിവിധ പരിസ്ഥിതി സംഘടനകള്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍
Dr വി എസ് വിജയന്‍
എന്‍ ബാദുഷാഹ്
ശ്രീധര്‍ രാധാകൃഷ്ണന്‍ (9995358205)
പ്രഫസര്‍ കുസുമം ജോസഫ് ,(ചഅജങ ദേശീയ കണ്‍വീനര്‍)
ടി.പി.പത്മനാഭന്‍ (സീക്ക് ,പയ്യന്നൂര്‍)
പ്രഫ: ശോഭീന്ദ്രന്‍
അഡ്വ ഹരീഷ് വാസുദേവന്‍
ജോണ്‍ പെരുവന്താനം (സേവ് ദി വെസ്‌റ്റേണ്‍ ഘാട് മൂവ്‌മെന്റ് )
എസ് . ഉഷ (കിസാന്‍ സ്വരാജ്)
തോമസ് അമ്പലവയല്‍ (വയനാട് പ്രക്രുതി സംരക്ഷണസമതി )
അബൂ പൂക്കോട് (ഗ്രീന്‍ ക്രോസ്സ് , വയനാട്)
രാജേഷ് കൃഷ്ണന്‍ (വയനാട് കര്‍ഷക കൂട്ടായ്മ )
അഡ്വ. ടി വി രാജേന്ദ്രന്‍ (പ്രസിഡന്റ് ജില്ല പരിസ്ഥിതി സമിതി കാസറഗോഡ്)
കെ പ്രവീണ്‍കുമാര്‍ (പ്രസിഡന്റ് നെയ്തല്‍ തൈകടപ്പുറം നീലേശ്വരം, കാസറഗോഡ്)
അഡ്വ.വിനോദ് പയ്യട (കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതി)
സത്യന്‍ മേപ്പയ്യൂര്‍. ( മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി )
ടി വി രാജന്‍ (കേരള നദീസംരക്ഷണ സമിതി)
കെ.രാജേന്ദ്രന്‍, ഉപ്പു വള്ളി ( നിലമ്പൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി)
പി.സുന്ദരരാജന്‍ (മലപ്പുറം ജില്ലാ പരിസ്ഥിതി സമിതി)
അഡ്വ ബിജു ജോണ്‍ (നിലമ്പൂര്‍ പ്രകൃതി പഠനകേന്ദ്രം)
അബ്ദുല്‍ ഷുക്കൂര്‍ , (ചാലിയാര്‍ സംരക്ഷണ സമിതി,വാഴക്കാട് )
ഗോപാലകൃഷ്ണന്‍ , വിജയലക്ഷമി ( സാരംഗ് , അട്ടപ്പാടി)
കെ.എം.സുലൈമാന്‍ (ഫയര്‍ ഫ്രീ ഫോറസ്റ്റ് )
വിജയരാഘവന്‍ ചേലിയ (ലോഹ്യാ വിചാര്‍ വേദി )
എസ്. ഉണ്ണികൃഷ്ണന്‍, (റിവര്‍ റിസര്‍ച്ച് സെന്റര്‍, തൃശ്ശൂര്‍)
എം മോഹന്‍ദാസ്സ് (റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം, കൊടകര , തൃശൂര്‍ )
എസ്പി രവി.( ചാലക്കുടി പുഴ സംരക്ഷണ സമിതി, തൃശൂര്‍ )
ശരത്, (കേരളീയം, തൃശ്ശൂര്‍)
എം എന്‍ ജയചന്ദ്രന്‍. (പ്രകൃതിസംരക്ഷണ വേദി, ഇടുക്കി .)
പുരുഷന്‍ ഏലൂര്‍ (പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി, ഏലൂര്‍, എറണാകുളം)
വിഷ്ണുപ്രിയന്‍ കര്‍ത്താ (കൊച്ചിന്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, എറണാകുള
ഉൃ ബി ശ്രീകുമാര്‍ (കോട്ടയം നേച്ചര്‍ സൊസൈറ്റി )
അനില്‍കുമാര്‍ എം കെ, (ഇല നേച്ചര്‍ ക്ലബ് , ചെങ്ങന്നൂര്‍)
വിജില്‍നെറ്റ്, കൊല്ലം
പ്രദീപ്, (നന്മ, ആനാക്കോട്, തിരുവനന്തപുരം)
അനിത ശര്‍മ്മ, (ട്രീ വാക് തിരുവനന്തപുരം)
ഷീജ, (ജനകീയം, തിരുവനന്തപുരം)
സുശാന്ത് എസ് , (വേഡര്‍സ് ആന്‍ഡ് വാര്‍ബ്ലേര്‍സ് , തിരുവനന്തപുരം )
വീണ, (ഇക്കോസൊല്യൂഷന്‍സ്, തിരുവനന്തപുരം)
സോണിയ ജോര്‍ജ്ജ്, (സേവ, തിരുവനന്തപുരം)
രാജേന്ദ്ര കുമാര്‍, (തണല്‍ക്കൂട്ടം, തിരുവനന്തപുരം)
ഭാരത് ഗോവിന്ദ്, (ക്ലൈമറ്റ് ഹുഡ്, തിരുവനന്തപുരം)
ഗോപകുമാര്‍ മാതൃക, (സേവ് ശംഖുമുഖം, തിരുവനന്തപുരം)
അജിത്ത് ശംഖുമുഖം, (കടലറിവുകള്‍, തിരുവനന്തപുരം)
അനഘ്, (ബ്രിങ് ബാക്ക് ഗ്രീന്‍, തിരുവനന്തപുരം)
RELATED STORIES
ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMT