Latest News

മരം മുറി കേസില്‍ പൂര്‍ണ ഉത്തരവാദിത്തം മുന്‍വനം-റവന്യൂ മന്ത്രിമാര്‍ക്ക്; കേസെടുക്കണമെന്ന് വിഡി സതീശന്‍

നിയമ വകുപ്പിന്റെ അഭിപ്രായം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയതെന്നും രേഖകള്‍

മരം മുറി കേസില്‍ പൂര്‍ണ ഉത്തരവാദിത്തം മുന്‍വനം-റവന്യൂ മന്ത്രിമാര്‍ക്ക്; കേസെടുക്കണമെന്ന് വിഡി സതീശന്‍
X

തിരുവനന്തപുരം: മരം മുറി കേസില്‍ മുന്‍വനം-റവന്യൂ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമവകുപ്പിന്റെ പരിശോധന നടത്താതെയാണ് മരം മുറി ഉത്തരവിറക്കിയിരിക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടയഭൂമിയില്‍ നിന്നും സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ് അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ താല്‍പര്യ പ്രകാരമായിരുന്നു എന്നാണ് റിപോര്‍ട്ട്. ഈട്ടി, തേക്ക് എന്നീ മരങ്ങള്‍ മുറിക്കരുത് എന്ന വ്യവസ്ഥ മറികടക്കന്‍ അനുമതി നല്‍കിയതും ഇ ചന്ദ്രശേഖരനാണെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. നിയമ വകുപ്പിന്റെ അഭിപ്രായം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയതെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഉത്തരവില്‍ ഇ ചന്ദ്രശേഖരന്‍ ഒപ്പ് വച്ചത്.

Next Story

RELATED STORIES

Share it