Latest News

നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസിക്ക് പരിക്ക്

നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസിക്ക് പരിക്ക്
X

മലപ്പുറം: നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസിക്ക് പരിക്കേറ്റു. നിലമ്പൂര്‍ മാഞ്ചീരി മണ്ണള ആദിവാസി കോളനിയിലെ ചിന്നവനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ചിന്നവനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്നവനും കോളനിയിലെ മറ്റു ചിലരും രാവിലെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരുന്ന വഴിയായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നവര്‍ കുത്തേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

പാലക്കാട് അകത്തേത്തറയില്‍ കരടിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ചീക്കുഴി ഭാഗത്ത് ജനവാസ മേഖലയില്‍ കരടി ഇറങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ വൈകീട്ട് ഡാന്‍സ് ക്ലാസ് കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് രണ്ട് വിദ്യാര്‍ഥികള്‍ കരടിയെ കണ്ടതെന്നും ഇവര്‍ പറയുന്നു. എന്നാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കരടി സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇടുക്കി മാങ്കുളം ആനക്കുളത്ത് ബൈക്കില്‍ യാത്രചെയ്ത ദമ്പതികള്‍ക്കുനേരേ കാട്ടാനയുടെ ആക്രമണമുണ്ടായി. ആനക്കുളം കുറ്റിപ്പാലായില്‍ ജോണി ഭാര്യ ഡെയ്‌സി എന്നിവരാണ് ആക്രമണത്തിനിരയായത്.

Next Story

RELATED STORIES

Share it