Latest News

'തൃണമൂല്‍ ബിജെപിയേക്കാള്‍ മോശം വര്‍ഗീയ പാര്‍ട്ടി': ഗോവയിലെ തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു

തൃണമൂല്‍ ബിജെപിയേക്കാള്‍ മോശം വര്‍ഗീയ പാര്‍ട്ടി: ഗോവയിലെ തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു
X

പനാജി: തൃണമൂലില്‍ ചേര്‍ന്ന് മൂന്ന് മാസത്തിനുശേഷം മുന്‍ ഗോവ എംഎല്‍എ ലാവൂ മാംലേദാര്‍ പാര്‍ട്ടി വിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മോശം വര്‍ഗീയപാര്‍ട്ടിയാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ വിഭജനം സൃഷ്ടിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2021 സപ്തംബറിലാണ് മുന്‍ പോണ്ട എംഎല്‍എയായ ലാവൂ തൃണമൂലിലേക്ക് മാറിയത്. അദ്ദേഹത്തോടൊപ്പം നിരവധി നേതാക്കളും തൃണമൂലിലെത്തിയിരുന്നു. 40 അംഗ ഗോവ നിയമസഭയിലേക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സ്‌കീം നടപ്പാക്കുമെന്ന് അവകാശപ്പെട്ട് തൃണമൂല്‍ സംസ്ഥാനത്തുനിന്ന് ഡാറ്റ ശേഖരിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ബംഗാളിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ തൃണമൂലിലേക്ക് മാറിയതെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ ഒരു സെക്കുലര്‍ പാര്‍ട്ടിയെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ 10-15 ദിവസമായി എന്റെ അനുഭവം അവര്‍ ബിജെപിയേക്കാള്‍ മോശം വര്‍ഗീയ പാര്‍ട്ടിയാണെന്നാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി തൃണമൂല്‍ ഈ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി രൂപീകരിച്ചിട്ടുണ്ട്. 2012-17 കാലത്ത് ലാവൂ മാംലേദാര്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍എയായിരുന്നു.

Next Story

RELATED STORIES

Share it