- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനധികൃത മല്‍സ്യബന്ധനം തടയാനെത്തിയ പോലിസുകാരെ മല്‍സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ട് പോയി; മണിക്കൂറുകള്‍ക്കകം മോചിപ്പിച്ചു
തട്ടിക്കൊണ്ട് പോയ മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ പോലിസ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റല്‍ പോലിസിലെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പോലിസിലെ ഒരു ഗാര്‍ഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ തട്ടിക്കൊണ്ട് പോയി. മണിക്കൂറുകള്‍ക്കകം അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലിസിന്റെ നേതൃത്തിലുള്ള പോലിസ് സംഘം മൂന്ന് പേരേയും മോചിപ്പിച്ചു. തട്ടിക്കൊണ്ട് പോയ മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ പോലിസ് പിടികൂടി.
വിഴിഞ്ഞം കോസ്റ്റല്‍ പോലിസിലെ എഎസ്‌ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാര്‍ഡ് സൂസൈന്‍ എന്നിവരേയാണ് മത്സ്യ തൊഴിലാളികള്‍ തട്ടിക്കൊണ്ട് പോയത്. മുതലപ്പൊഴി ഹാര്‍ബറിന് സമീപത്തെ ഉള്‍ക്കടലില്‍ വെച്ചാണ് ബന്ദികളാക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലിസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ പോലിസ് ഉദ്യോഗസ്ഥരെയും പിടികൂടിയ മത്സ്യത്തൊഴിലാളികളെയും മുതലപ്പൊഴി ഹാര്‍ബറിലെ താഴംപള്ളി ലേലപുരക്ക് സമീപം എത്തിച്ചാണ് കരക്കിറക്കിയത്.
വിവരമറിഞ്ഞ് വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്തില്‍ റൂറല്‍ ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നായി വന്‍ പോലിസ് സംഘം മുതലപ്പൊഴിയിലെത്തി. കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ആറ്റിങ്ങല്‍ സ്‌റ്റേഷനില്‍ എത്തിച്ച ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ട് പോകുമെന്ന് ഡിവൈഎസ്പി നിയാസ് പറഞ്ഞു.
തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളിലെത്തിയവര്‍ നിരോധിച്ച കുരുക്കുവല ഉപയോഗിച്ച് മീന്‍പിടിക്കുന്നതായി പോലിസ് അറിഞ്ഞിരുന്നു. ഈ വിവരമറിഞ്ഞാണ് വിഴിഞ്ഞം കോസ്റ്റല്‍ പോലിസ് ബോട്ടില്‍ തുമ്പ കടലില്‍ എത്തിയത്. കടലില്‍ മീന്‍പിടിക്കുകയായിരുന്ന ബോട്ടിലേക്ക് രണ്ട് പോലിസുകാര്‍ കയറി. വിഴിഞ്ഞത്തേക്ക് വിടാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഉദ്യോഗസ്ഥരുമായി അഞ്ചുതെങ്ങ് ഭാഗത്തേക്കു വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു.
ഇതിന് ശേഷം ബന്ദികളാക്കിയ പോലിസുകാരെ ഭീഷണിപ്പെടുത്തി. ബന്ദികളാക്കിയ പോലിസുകാരുമായി മുതലപ്പൊഴിയില്‍ വള്ളമെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഏറെ ഭയന്നിരുന്നുവെന്നാണ് പോലിസ് സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രതികളായ മത്സ്യത്തൊഴിലാളികളും പോലിസുമായി വാക്കേറ്റവും നടന്നു. ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനും പോലിസുകാരെ ജോലി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം പിടിയിലായവര്‍ക്കെതിരെ കുറ്റം ചുമത്താനാണ് സാധ്യത.
RELATED STORIES
ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ സൗദി സമയമെടുക്കട്ടെ: ട്രംപ്
14 May 2025 2:08 AM GMTട്രംപിന്റെ പശ്ചിമേഷ്യന്‍ പര്യടനത്തിനിടെ ഇസ്രായേലിലേക്ക് മിസൈല്‍ അയച്ച് ...
14 May 2025 1:46 AM GMTട്രംപ്-അല്‍ ഷറാ കൂടിക്കാഴ്ച്ച ഇന്ന്
14 May 2025 1:14 AM GMTരാജ്യത്തിന്റെ അഖണ്ഡതക്കെതിരെ സംസാരിച്ചെന്ന്; ടിവി താരം അഖില്‍...
14 May 2025 1:05 AM GMTനിയമ പോരാട്ടങ്ങളിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കണം: നിഷ ടീച്ചര്‍
13 May 2025 5:38 PM GMTപ്രധാനമന്ത്രിയെ കുറിച്ച് വീഡിയോ ചെയ്ത യുവാവ് അറസ്റ്റില്‍
13 May 2025 5:13 PM GMT