Latest News

ഉള്‍ഫ തട്ടിക്കൊണ്ടുപോയ മൂന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരില്‍ 2 പേരെ സൈന്യം രക്ഷപ്പെടുത്തി

ഉള്‍ഫ തട്ടിക്കൊണ്ടുപോയ മൂന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരില്‍ 2 പേരെ സൈന്യം രക്ഷപ്പെടുത്തി
X

ഗുവാഹത്തി: അസമിലെ ശിവസാഗര്‍ ജില്ലയില്‍ ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ റിഗ് സൈറ്റില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ട് പേരെ സൈന്യം രക്ഷപ്പെടുത്തി. ഉള്‍ഫ ഇന്‍ഡിപെന്‍ഡന്റ് എന്ന സായുധ ഗ്രൂപ്പില്‍ പെട്ടവരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. സൈന്യവും അസം റൈഫിള്‍സ് നാഗാലാന്റും സംയുക്തമായാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്.

രണ്ട് ജൂനിയര്‍ എഞ്ചിനീയര്‍മാര്‍(പ്രൊഡക്ഷന്‍), ഒരു ജൂനിയര്‍ ടെക്‌നീഷ്യന്‍(പ്രൊഡക്ഷന്‍) എന്നിവരെയാണ് സായുധര്‍ തട്ടിക്കൊണ്ടുപോയത്.

തിങ്കളാഴ്ച മുതല്‍ തുടങ്ങിയ ഓപറേഷനുശേഷമാണ് മോഹന്‍ ഗൊഗോയിയെയും അല്‍കേഷ് സെയ്കിനെയും സൈന്യത്തിന് രക്ഷിക്കാനായത്. മൂന്നാമന്‍ റെതുല്‍ സെയ്കിയ രക്ഷിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. സായുധരുടെ കയ്യില്‍ നിന്ന് എകെ 47 കണ്ടെടുത്തു.

ഒഎന്‍ജിസിയുടെത്തന്നെ വാഹനത്തിലാണ് മൂവരെയും കൊണ്ടുപോയത്. പിന്നീട് അസം നാഗാലാന്‍ഡ് അതിര്‍ത്തിയിലെ നിമോനഗറില്‍ നിന്ന് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Next Story

RELATED STORIES

Share it