Latest News

മുസ്‌ലിം വിരുദ്ധ ഹാഷ് ടാഗ്: ട്വിറ്ററിന്റേത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം

ഹാഷ്ടാഗിനെ പിന്തുണക്കുന്നവരില്‍ കുറേയേറെ പേര്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ട്വിറ്ററില്‍ പിന്തുടരുന്നവരാണ്.

മുസ്‌ലിം വിരുദ്ധ ഹാഷ് ടാഗ്: ട്വിറ്ററിന്റേത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം
X

മുസ്‌ലിം വിരുദ്ധ ട്രന്റിങ് ഹാഷ്ടാഗുകള്‍ കൈകാര്യ ചെയ്യുന്നതില്‍ സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് ഇരട്ടത്താപ്പെന്ന് വിമര്‍ശനം. ട്വിറ്ററിനെതിരേയാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്.

ഒക്ടോബര്‍ 20 ഞായറാഴ്ചയാണ് മുസ്‌ലിംകളെ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനവുമായി ഒരു ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന സത്യം ലോകം മുഴുവന്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ഇതും സംഭവിക്കുന്നത്. വലതുപക്ഷ ഉപഭോക്താക്കളില്‍ നിന്നാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. അവര്‍ മുസ്‌ലിംകളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുക മാത്രമായിരുന്നില്ല, ചൈനയിലെ ഉഗുര്‍സില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ഹാഷ്ടാഗിനെ പിന്തുണക്കുന്നവരില്‍ കുറേയേറെ പേര്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ട്വിറ്ററില്‍ പിന്തുടരുന്നവരാണ്.

ട്വിറ്ററില്‍ പ്രചരിപ്പിക്കപ്പെടുന്ന ഹാഷ്ടാഗുകള്‍ നിയന്ത്രിക്കുന്ന രീതി ട്വിറ്ററിലില്ലെന്ന് പരാതിപ്പെട്ടവരോട് കമ്പനി വാദിക്കുന്നു. അത്തരമൊരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ അത് ശരിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്കയില്‍ മോശം വാക്കായി കണക്കാക്കുന്ന 'ഡാര്‍ക്കി' എന്ന ഹാഷ്ടാഗ് ഒരിക്കല്‍ ട്വിറ്റര്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍ ഇതേ വാക്ക് ആഫ്രിക്കയില്‍ മോശം വാക്കായി കരുതുന്നില്ല. വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഹാഷ് ടാഗ് ആയിരുന്നിട്ടും 'ഡാര്‍ക്കി' നിരോധിക്കുകയുണ്ടായി. ഇവിടെയും അത് ചെയ്യാമായിരുന്നിട്ടും കമ്പനി അലംബാവം കാണിക്കുകയാണെന്നാണ് പലരും കരുതുന്നത്.

അതേസമയം നിരോധനം ശരിയല്ലെന്ന നിലപാടും ചിലര്‍ ഉയര്‍ത്തുന്നു. പകരംക്യാമ്പയില്‍ ഉയര്‍ത്തുകയെന്നാണ് അവരുടെ വാദം. എന്നാല്‍ പകരംക്യാമ്പയില്‍ എന്ന വാദമുയര്‍ത്തി ട്വിറ്ററിന്റെ അലംബാവത്തെ കുറച്ചുകാണാനാവില്ലെന്ന് പലരും കരുതുന്നു.

Next Story

RELATED STORIES

Share it