Latest News

ടിപ്പര്‍ ലോറി കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു

ടിപ്പര്‍ ലോറി കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു
X

മലപ്പുറം: ടിപ്പര്‍ ലോറി കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു. മലപ്പുറം മമ്പാട് തോട്ടിന്റക്കര പന യംകുന്ന് കുണ്ടില്‍തൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകന്‍ ഐദിന്‍ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. പ്രദേശത്ത് റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് നിര്‍മ്മാ ണ സാമഗ്രികളുമായി വന്ന ലോറി കയറിയാണ് അപകടമുണ്ടായത്. ചെറിയ പോക്കറ്റ് റോഡിലേ ക്ക് മെയിന്‍ റോഡില്‍ നിന്നും മെറ്റലുമായി വന്ന ലോറിയുടെ മുന്നിലെയും പിറകിലെയും ചക്ര ങ്ങള്‍ ഐദിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിമുന്നില്‍ നിന്നും വലിയ വാഹനങ്ങള്‍ തിരിക്കാ ന്‍ കഴിയാത്തത് കാരണം റിവേഴ്‌സെടുത്താണ് വാഹനം വന്നിരുന്നത്. റോഡിനോട് ചേര്‍ന്ന് ത ന്നെയാണ് ഐദിന്റെ മാതാവിന്റെ വീടുള്ളത്. ലോറി റിവേഴ്‌സിലായിരുന്നതിനാല്‍ തന്നെ െ്രെഡ വര്‍ കുട്ടിയെ കണ്ടിരുന്നില്ല. ആദ്യത്തെ ചക്രം കയറിപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നതിനാ ലും റോഡ് പ്രവര്‍ത്തി നടക്കുന്നതിന്റെ ശബ്ദമുണ്ടായിരുന്നതിനാലും കുട്ടിയുടെ കരച്ചിലും കേ ട്ടിരുന്നില്ല. റോഡും വീടും തമ്മില്‍ അടുത്ത് നില്‍ക്കുന്നതിനാല്‍ കുട്ടി പെട്ടെന്ന് ഓടിയെത്തിയ താകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. പിതാവ് സൗത്ത് ആ ഫ്രിക്കയിലാണ്. രണ്ടാഴ്ച മുമ്പാണ് പിതാവ് സൗത്ത് ആഫ്രിക്കയിലേക്ക് പോയത്. ഐദിന്റെ മൃത ദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം കാളികാ വിലുള്ള പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.




Next Story

RELATED STORIES

Share it