Latest News

ഒഡീഷയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്19: രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആകെ 159

ഒഡീഷയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്19: രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആകെ 159
X

ഭുവനേശ്വര്‍: ഇന്ന് രാവിലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഒഡീഷയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഇതോടെ 159 ആയി.

നിലവില്‍ 102 പേരാണ് ഒഡീഷയില്‍ ചികില്‍സയിലുള്ളത്. 56 പേരുടെ രോഗം ഭേദമായി. ഒരാള്‍ മരിച്ചു.

പുതിയ കേസുകള്‍ ഗന്‍ജം ജില്ലയില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ജില്ലയില്‍ ആദ്യമാണ് കൊവിഡ് 19 റിപോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് കൊവിഡ് ബാധയെ ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങലിലൊന്നാണ് ഒഡീഷ.

കഴിഞ്ഞ രണ്ട് ദിവസമായി ഒഡീഷയില്‍ ആയിരക്കണക്കിനു പേരാണ് സംസ്ഥാനത്തെത്തിക്കൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്ന സംവിധാനങ്ങള്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it