Latest News

ബാബറി മസ്ജിദ് വിധിയ്‌ക്കെതിരേ പ്രതിഷേധിച്ച രണ്ട് സ്ത്രീകള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം കൂടി ചുമത്തി

ബാബറി മസ്ജിദ് വിധിയ്‌ക്കെതിരേ  പ്രതിഷേധിച്ച രണ്ട് സ്ത്രീകള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം കൂടി ചുമത്തി
X

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ബാബറി മസ്ജിദ് വിധിയ്‌ക്കെതിരേ പ്രതിഷേധിച്ച് അറസ്റ്റിലായ രണ്ട് സ്ത്രീള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം കൂടി ചുമത്തി. ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമച്ചു, പോലിസുകാരെ ആക്രമിച്ചു തുടങ്ങിയ കുറ്റം ചുമത്തി നവംബര്‍ 2019 ന് ചുമത്തിയ കേസിലാണ് പുതുതായി രാജ്യദ്രോഹകുറ്റം കൂടി ചുമത്തിയത്. കേസ് ഹൈദരാബാദ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ജോയിന്റെ കമ്മീഷണര്‍(ഡിറ്റക്റ്റീവ്) അവിനാഷ് മൊഹന്ദി പറഞ്ഞു.

മൗലാന അബ്ദുള്‍ ഇസ്‌ലാം എന്ന മുസ്‌ലിം പുരോഹിതന്റെ മക്കളായ ഷാബിസ്ത, സില്ലെ ഹുമ തുടങ്ങിയവര്‍ക്കെതിരേയാണ് കഴിഞ്ഞ വര്‍ഷം നബംബറില്‍ ഹൈദരാബാദ് പോലിസ് കേസെടുത്തത്. അയോധ്യവിധിക്കെതിരേ ഇവരുടെ മുന്‍കൈയില്‍ സംഘടിപ്പിച്ച പരിപാടി രാജ്യദ്രോഹകരമാണെന്നായിരുന്നു പോലിസിന്റെ ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട സെയ്ദാബാദ് സബ് ഇന്‍സ്‌പെക്ടര്‍ ദീന്‍ ദയാല്‍ സിങ്ങാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഇവര്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും സ്പര്‍ധയും ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പോലിസിനെ ആക്രമിച്ചുവെന്ന മറ്റൊരു കേസും എടുത്തിരുന്നു.

അയോധ്യയില്‍ കോടതിവിധിയുടെ ബലത്തിലെ ക്ഷേത്രനിര്‍മിതി മാധ്യമവാര്‍ത്തകളില്‍ നിറഞ്ഞതിനു പിന്നാലെയാണ് ഇപ്പോള്‍ പഴയ കേസ് രാജ്യദ്രോഹക്കേസാക്കി ഉയര്‍ത്തിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗിച്ച നിയമങ്ങളില്‍ ഒന്നാണ് രാജ്യദ്രോഹക്കേസ്.

Next Story

RELATED STORIES

Share it