- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എട്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പുത്തനത്താണി: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗം കടത്തിയ കഞ്ചാവുമായി പുത്തനത്താണിയില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍(28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെ പുരയ്ക്കല്‍ അജീഷ് എന്ന സഹല്‍ (28) എന്നിവരെയാണ് കല്‍പ്പകഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ നിന്നും ട്രയിന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സിഐ കെ ജെ ജിനേഷ്, കല്‍പകഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പുത്തനത്താണി ബസ്റ്റാന്റിലെ ആളൊഴിഞ്ഞ കെട്ടിടത്തിനടുത്ത് പ്രതികളെ പിടികൂടിയത്. സിപിഒമാരായ അഭിമന്യു, ആല്‍ബിന്‍, ജിനേഷ്, എസ്‌സിപിഒമാരായ സുജിത്ത്, രെജിത്, റോയ്, ഷെറിന്‍, സുധീര്‍ തുടങ്ങിയവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന പരാതിയില് സിപിഎം...
19 March 2025 4:21 AM GMTന്യൂസിലാന്ഡിലെ പൗരത്വം ലഭിച്ചു; ഇന്ത്യ എന്നെഴുതിയ ടി ഷര്ട്ട്...
19 March 2025 4:00 AM GMTറോഡില് 'കൊലപാതകത്തിന്റെ' റീല് ചിത്രീകരണം; രണ്ടുപേര് അറസ്റ്റില്
19 March 2025 3:32 AM GMTയുവാവിന്റെ തിരോധാനത്തിലെ അന്വേഷണം; സംശയപട്ടികയിലുള്ള യുവാവിന്റെ...
19 March 2025 3:04 AM GMTചെങ്കടലില് യുഎസ് സൈനിക കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്; ഇത് നാലാം...
19 March 2025 2:34 AM GMTയുക്രൈയ്നില് സമ്പൂര്ണ്ണ വെടിനിര്ത്തലിന് ഇല്ലെന്ന് പുട്ടിന്;...
19 March 2025 2:10 AM GMT