Latest News

യുപിയിൽ 58 ഏക്കർ വഖ്ഫ് ഭൂമി സർക്കാർ വസ്തുവായി രജിസ്റ്റർ ചെയ്തു

യുപിയിൽ 58 ഏക്കർ വഖ്ഫ് ഭൂമി സർക്കാർ വസ്തുവായി രജിസ്റ്റർ ചെയ്തു
X

ലഖ്നോ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ നിയമ-രാഷ്ട്രീയ യുദ്ധങ്ങൾ മുറുകുന്നതിനിടെ ഭരണപരമായ വൻ നീക്കത്തിലൂടെ വഖ്‌ഫ് ഭൂമി കൈവശപ്പെടുത്തി യുപി സർക്കാർ. ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിലാണ് 58 ഏക്കർ വഖ്ഫ് ഭൂമിയിൽ അവകാശമുന്നയിച്ച് സർക്കാർ വസ്തുവായി രജിസ്റ്റർ ചെയ്തത്.

കൗഷംബി ജില്ലാ മജിസ്ട്രേറ്റ് മധുസൂദൻ ഹൾഗി പറയുന്നതനുസരിച്ച് വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതായിരുന്നു ജില്ലയിലെ 98.95 ഹെക്ടർ സ്ഥലം. ഇതിൽ 93 ഭിഗ (ഏകദേശം 58 ഏക്കർ) സ്ഥലം തിരിച്ചുപിടിച്ച് സർക്കാർ വക ഭൂമിയായി കണക്കിൽ ചേർത്തു.

ഒരു അന്വേഷണത്തെ തുടർന്നാണത്രേ ഈ നടപടി. വീടുകളും മദ്റസകളും ഖബ്ർസ്ഥാനുകളുമടങ്ങുന്ന സ്ഥലം നേരത്തേ വഖ്ഫ് ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തതാണ്. എന്നാൽ, ഇത് ആദ്യം ഗ്രാമസമാജിൻ്റെ പേരിലുള്ളതായിരുന്നു എന്നാണ് വാദം.

കൂടുതൽ പരിശോധനയ്ക്കായി മൂന്നു തഹ്സിലുകളിലുടനീളം അന്വേഷണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. തുടർന്നുള്ള പരിശോധനകൾക്കു ശേഷം കൂടുതൽ വഖ്ഫ് ഭൂമി പിടിച്ചെടുക്കുമെന്നും സർക്കാർ വസ്തുവായി രജിസ്റ്റർ ചെയ്യുമെന്നും ഉദ്യോസ്ഥർ പറഞ്ഞു

വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ജില്ലാ മജിസ്ട്രേറ്റുമാർക്ക് വിപുലമായ അധികാരങ്ങൾ നൽകുന്നതുൾപ്പെടെ ഒട്ടേറെ പുതിയ വകുപ്പുകൾ ഉൾക്കൊള്ളുന്ന വഖ്ഫ് ഭേദഗതി നിയമം കേന്ദ്രസർക്കാർ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരം ഭരണപരമായ നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്.

അതേസമയം, മുൻപ് വഖ്ഫായി കോടതികൾ പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യാൻ സർക്കാരിനെ അനുവദിക്കുന്നതും കേന്ദ്ര വഖ്ഫ് കൗൺസിലുകളിലും ബോർഡുകളിലും അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നതുമായ വിവാദ വഖ്ഫ് ഭേദഗതി നിയമത്തിലെ വകുപ്പുകൾക്കെതിരേ ഇത്യമായി ബന്ധപ്പെട്ട ഹരജിയിലെ വാദങ്ങൾക്കിടെ സുപ്രിംകോടതി അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്.

കോടതി വഖ്ഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ മറിച്ചാക്കുന്നത് ഉൾപ്പെടെ നിയമത്തിലെ ചില വകുപ്പുകൾ ഭീഷണമായ അനന്തരഫലങ്ങൾക്ക് ഇടയാക്കുന്നതാണ് എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it