Latest News

യുഎഇ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ; അപേക്ഷാ നടപടികള്‍ ആരംഭിച്ചു

അഞ്ച് വര്‍ഷത്തെ വിസയില്‍ വിനോദസഞ്ചാരികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ഷിപ്പില്‍ നിരവധി തവണ പ്രവേശിക്കാനും ഓരോ സന്ദര്‍ശനത്തിലും 90 ദിവസം രാജ്യത്ത് തുടരാനും കഴിയും.

യുഎഇ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ; അപേക്ഷാ നടപടികള്‍ ആരംഭിച്ചു
X

ദുബയ്: യുഎഇ അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)പറഞ്ഞു.


അഞ്ച് വര്‍ഷത്തെ വിസയില്‍ വിനോദസഞ്ചാരികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ഷിപ്പില്‍ നിരവധി തവണ പ്രവേശിക്കാനും ഓരോ സന്ദര്‍ശനത്തിലും 90 ദിവസം രാജ്യത്ത് തുടരാനും കഴിയും. ഇത് 90 ദിവസം കൂടി നീട്ടാം. ഐസിഎ വഴി വിസയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകര്‍ 650 ദിര്‍ഹം നല്‍കണം.


അപേക്ഷകര്‍ക്ക് ഐസിഎ വെബ്‌സൈറ്റില്‍ നേരിട്ട് അപേക്ഷിക്കാം. ട്രാവല്‍ ഏജന്‍സികള്‍ക്ക് ക്വാട്ട സംവിധാനം നല്‍കിയിട്ടില്ല. അപേക്ഷകന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വെബ്‌സൈറ്റുകളില്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ കഴിയും. എന്നാല്‍, അപേക്ഷകന് വിസ നല്‍കണോ വേണ്ടയോ എന്നത് ഇമിഗ്രേഷന്‍ അഥോറിറ്റിയുടെ വിവേചനാധികാരമാണ്.





Next Story

RELATED STORIES

Share it