Latest News

ഉദ്ദവ് താക്കറെ ബിജെപിയുമായി സഖ്യത്തിന് തയ്യാറായിരുന്നു: വെളിപ്പെടുത്തലുമായി ശിവസേന വിമത എംഎല്‍എ

ഉദ്ദവ് താക്കറെ ബിജെപിയുമായി സഖ്യത്തിന് തയ്യാറായിരുന്നു: വെളിപ്പെടുത്തലുമായി ശിവസേന വിമത എംഎല്‍എ
X

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ വീഴുന്നതിനു തൊട്ടുമുമ്പുവരെ ഉദ്ദവ് താക്കറെ ബിജെപിയുമായി സഖ്യത്തിന് തയ്യാറായിരുന്നുവെന്ന് ശിവസേന വിമത എംഎല്‍എ. ഉദ്ദവിന്റെ നിര്‍ദേശത്തോട് ബിജെപിക്ക് യോജിപ്പില്ലാതിരുന്നതുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം വ്യാപകമായ വിമര്‍ശനം നേരിട്ട സമയത്താണ് ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പം കൂറുമാറിയ ദീപക് കേസാര്‍ക്കര്‍ രംഗത്തുവന്നത്.

ജൂണ്‍ 21 ലെ കലാപത്തിന് ശേഷം ഞാന്‍ അസമിലെ ഗുവാഹത്തിയിലേക്ക് പോയപ്പോള്‍, താക്കറെയ്ക്കും ബിജെപിക്കും ഇടയിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളെ ബന്ധപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ ഉദ്ദവ് സാഹിബിനെ കാണാന്‍ അയച്ചു. സംഭവിച്ചത് മറക്കാം, ഒരുമിച്ച് നീങ്ങാന്‍ സമയമുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. 'നിങ്ങള്‍ (ബിജെപി) ഷിന്‍ഡെയെ പുറത്താക്കുക, ഞങ്ങള്‍ ഒരു സഖ്യത്തിന് തയ്യാറാണെന്ന് ആ സമയത്തും ഉദ്ദവ്പറഞ്ഞു'- ദീപക് കേസാര്‍ക്കര്‍ വെള്ളിയാഴ്ച പിടിഐയെ ഉദ്ധരിച്ച് പറഞ്ഞു.

എന്നാല്‍ ഈ നിര്‍ദേശം ബിജെപിക്ക് സ്വീകാര്യമായിരുന്നില്ല.

'ഇത് ബിജെപിക്കോ എംഎല്‍എമാര്‍ക്കോ സ്വീകാര്യമായിരുന്നില്ല. കാരണം അത് അനുചിതമാകുമായിരുന്നു. ബാക്കിയുള്ളത് ചരിത്രമാണ്.'- ദീപക് പറഞ്ഞു.

ശിവസേനയും ബിജെപിയും ആശയപരമായി ഒരേ ചേരിയിലാണെന്ന് ദീപക് കേസാര്‍ക്കര്‍ പറഞ്ഞു.

മന്ത്രിസഭാ വികസനം ഉടന്‍ ഉണ്ടായേക്കും.

Next Story

RELATED STORIES

Share it