Latest News

തിരുവല്ല നഗരസഭാ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

തിരുവല്ല നഗരസഭാ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്
X

പത്തനംതിട്ട: തിരുവല്ല നഗരസഭാ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. കോണ്‍ഗ്രസിലെ അനു ജോര്‍ജാണ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് മാസത്തിന് ശേഷമാണ് യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുന്നത്. 39 അംഗ കൗണ്‍സിലില്‍ 17 പേര്‍ യുഡിഎഫിനും 15 പേര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റാ ജേക്കബിനും വോട്ട് ചെയ്തു. ബിജെപിയിലെ ആറ് അംഗങ്ങളും എസ്ഡിപിഐ അംഗവും വിട്ടുനിന്നു.

യുഡിഎഫില്‍ നിന്ന് കൂറുമാറി എല്‍ഡിഎഫ് പ്രതിനിധിയായി മല്‍സരിച്ച ശാന്തമ്മ വര്‍ഗീസ് വിജയിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫിന് ഒമ്പത് മാസം മുമ്പ് ഭരണം നഷ്ടമായത്. എന്നാല്‍, എല്‍ഡിഎഫ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശാന്തമ്മ വര്‍ഗീസ് അധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന് അനുകൂലമായാണ് ശാന്തമ്മ വര്‍ഗീസ് വോട്ട് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it