Latest News

യുക്രെയ്ന്‍ പ്രതിസന്ധി; അതിര്‍ത്തി കടക്കാന്‍ ആര്‍ക്കും പണം നല്‍കരുതെന്ന് റൊമാനിയയിലെ ഇന്ത്യന്‍ എംബസി

യുക്രെയ്ന്‍ പ്രതിസന്ധി; അതിര്‍ത്തി കടക്കാന്‍ ആര്‍ക്കും പണം നല്‍കരുതെന്ന് റൊമാനിയയിലെ ഇന്ത്യന്‍ എംബസി
X

ന്യൂഡല്‍ഹി; യുക്രെയ്‌ന്റെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരോട് റൊമാനിയന്‍ തലസ്ഥാനത്തേക്ക് കടക്കാന്‍ ആര്‍ക്കും പണം നല്‍കരുതെന്ന് റൊമാനിയയിലെ ഇന്ത്യന്‍ എംബസി. റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും വിമാനസര്‍വാസ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്നുണ്ട്.

'ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റൊമാനിയന്‍ അതിര്‍ത്തിയില്‍ നിന്ന് ബുക്കാറെസ്റ്റിലേക്ക് മാറ്റുന്നതിന് ചിലര്‍ പണം ഈടാക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.'- എംബസിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

അതിര്‍ത്തിയില്‍ നിന്ന് റൊമാനിയന്‍ തലസ്ഥാനത്തേക്കും അവിടെനിന്ന് ഇന്ത്യയിലേക്കുമുള്ള യാത്ര സൗജന്യമാണെന്ന് എംബസി അറിയിച്ചു.

ഒഡേസയില്‍നിന്ന് മോൾഡോവയിലേക്ക് കടന്ന വിദ്യാര്‍ത്ഥികളോട് ഷെല്‍റ്ററുകളില്‍ തുടരാന്‍ എംബസി അഭ്യര്‍ത്ഥിച്ചു.

യുക്രെയ്‌നിലെ ഒഡേസയാണ് റഷ്യന്‍ ആക്രമണത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായ ഒരു നഗരം.

'മോള്‍ഡോവന്‍ സര്‍ക്കാര്‍ സ്ഥാപിച്ച അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന ഒഡെസയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അവിടെത്തന്നെ തുടരാന്‍ എംബസി അഭ്യര്‍ത്ഥിച്ചു.

മല്‍ഡോവയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ വേഗം നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it