Latest News

യുക്രെയ്ന്‍ ഒഴിപ്പിക്കല്‍ അവസാന ഘട്ടത്തിലേക്ക്; കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നാളെ മടങ്ങും

യുക്രെയ്ന്‍ ഒഴിപ്പിക്കല്‍ അവസാന ഘട്ടത്തിലേക്ക്; കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നാളെ മടങ്ങും
X

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ കുടങ്ങിയവരെ സര്‍ക്കാര്‍ മുന്‍കയ്യില്‍ നാട്ടില്‍ തിരിച്ചെത്തിക്കുന്ന ഓപറേഷന്‍ ഗംഗ അന്തിമഘട്ടത്തിലേക്ക്. നാളെ വൈകിട്ടത്തോടെ ഒഴിപ്പിക്കലിനുവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധികള്‍ മടങ്ങും.

ഇപ്പോഴും നിരവധി പേര്‍ യുക്രെയ്ന്‍ നഗരങ്ങളില്‍ സംഘര്‍ഷത്തിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധഭൂമിയിലെ അനിച്ഛിതത്വം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യ സര്‍ക്കാര്‍ ഓപറേഷന്‍ ഗംഗ പിന്‍വലിക്കുന്നതോടെ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവരുടെ യാത്രയും തിരിച്ചെത്തലും പ്രശ്‌നമാവും.

നാളെ ഉച്ചയോടെ ശേഷിക്കുന്നവരെ തിരിച്ചെത്തിക്കുമോയെന്ന കാര്യം വ്യക്തമല്ല.

സുമിയില്‍ കുടുങ്ങിക്കിടന്നിരുന്ന 650ഓളം പേരെ ഇന്നലെ തിരിച്ചെത്തിക്കാനുളള നടപടി സ്വീകരിച്ചിരുന്നു. അവര്‍ പൂര്‍ണമായും തിരിച്ചെത്തിയോ എന്ന് വ്യക്തമല്ല. അവശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കണക്കുകള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്.

Next Story

RELATED STORIES

Share it