Latest News

കേന്ദ്ര ബജറ്റ് നിരാശാജനകവും അപകടകരവും: പ്രവാസി വെല്‍ഫെയര്‍

കേന്ദ്ര ബജറ്റ് നിരാശാജനകവും അപകടകരവും: പ്രവാസി വെല്‍ഫെയര്‍
X

ജിദ്ദ: കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനു തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ അപകടകരവും നിരാശാജനകവുമാണെന്ന് പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യത്തെ പ്രത്യേക ഭൂപ്രദേശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത കേന്ദ്ര ബഡ്ജറ്റ് ഫെഡറല്‍ റിപ്പബ്ലിക് എന്ന സങ്കല്പത്തിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ അസന്തുലിതമാണ്. രാജ്യത്തിന് പുതുതായി ഒന്നുമില്ലെന്ന് മാത്രല്ല നടന്നു കൊണ്ടിരിക്കുന്ന റെയില്‍വേ വികസന പദ്ധതികള്‍ക്ക് പോലും തുടര്‍ വിഹിതം അനുവദിക്കാതെ രാഷ്ട്രീയ ദാര്‍ഷ്ട്യവും ശത്രുതയും കാണിക്കുന്നതുമാണെന്നും പ്രവാസി വെല്‍ഫെയര്‍ ചൂണ്ടിക്കാട്ടി.

അയല്‍ രാജ്യങ്ങളില്‍ പ്രകൃതി ദുരന്തം സംഭവിക്കുമ്പോള്‍ പോലും സഹായം എത്തിക്കുന്ന രാജ്യത്തെ സര്‍ക്കാര്‍, പ്രകൃതി ദുരന്തം കൊണ്ട് ദുരിതം അനുഭവിക്കുന്ന വയനാടിനെ തിരിഞ്ഞു പോലും നോക്കാതെ, ബിജെപിയുടെ ചിഹ്നം താമര ആയതിനാല്‍ താമര വിത്ത് സംഭരണത്തിനും വിതരണത്തിനും പ്രത്യേക ബോര്‍ഡ് സ്ഥാപിക്കാന്‍ ബീഹാറിന് കോടികള്‍ അനുവദിക്കുന്നത് ഫെഡറല്‍ സംവിധാനത്തോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ് എന്നും പ്രവാസി വെല്‍ഫെയര്‍ പ്രസ്താവന തുടര്‍ന്നു.

രാജ്യത്തിന്റെ അനൗദ്യഗിക അംബാസ്സഡര്‍മാര്‍ എന്ന് പ്രധാനമന്ത്രിവരെ വിശേഷിപ്പിച്ച, രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം താങ്ങി നിര്‍ത്തിയ രാജ്യത്തിന്റെ നട്ടെല്ലായ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരെ പാടെ വിസ്മരിച്ച കേന്ദ്ര സര്‍ക്കാര്‍, സാധാരണക്കാരായ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ നിരന്തരം പരാതികള്‍ ബോധിപ്പിച്ചിട്ടും, വിഷയത്തില്‍ ചെറുവിരല്‍ പോലുമനക്കാതെ മുതലാളിമാര്‍ക്കും കുത്തകകള്‍ക്കും ആവോളം വാരിക്കോരി കൊടുത്ത് അവരെ സന്തോഷിപ്പിച്ചു കൊണ്ട് ചങ്ങാത്ത രാഷ്ട്രീയത്തിന്റെ പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it