Latest News

കുസാറ്റ് ദുരന്തം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഹൈക്കോടതിയില്‍

കുസാറ്റ് ദുരന്തം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: നാല് വിദ്യാര്‍ഥികള്‍ മരണപ്പെടാനിടയായ കുസാറ്റ് ദുരന്തത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സര്‍വകലാശാല റജിസ്ട്രാര്‍ ഹൈക്കോടതിയില്‍. പോലിസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് കിട്ടിയതിനു പിറകെ ഉടന്‍ സെക്യൂരിറ്റി ഓഫിസര്‍ക്ക് കൈമാറിയിരുന്നു. സര്‍വകലാശാലയുടെ സുരക്ഷാ ജീവനക്കാരും സിവില്‍ പോലിസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഉള്‍പ്പെടെ സഹായം ചെയ്തത് ഇവരാണെന്നും റജിസ്ട്രാര്‍ ഡോ. വി മീര സത്യവാങ്മൂലത്തില്‍ അറിയിച്ചു. തുടര്‍ന്ന് അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കെഎസ്‌യു ഹരജി കോടതി മാര്‍ച്ച് ആറിലേക്ക് മാറ്റി. കാംപസുകളിലെ പരിപാടികളുമായി ബന്ധപ്പെട്ട പ്രോട്ടോകോളിന്റെ കരട് അടക്കം എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it