- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എട്ടാം ക്ലാസ് പാഠഭാഗം തപ്പിത്തടഞ്ഞുവായിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍
തപ്പിത്തടഞ്ഞ് പാഠപുസ്തകം വായിക്കുന്ന അധ്യാപികയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടിരിക്കുന്നത്.
ഉന്നാവോ: ഉത്തര്‍ പ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്ന് എന്നതിനേക്കാള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് അറിയപ്പെടുന്നത്. വിദ്യഭ്യാസത്തില്‍, ആരോഗ്യത്തില്‍, വരുമാനത്തില്‍ ഏത് മേഖലയിലും സംസ്ഥാനം ഏറെ പിന്നിലാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിട്ടുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഉന്നാവോ ജില്ലയിലെ ഒരു ക്ലാസ് ടീച്ചര്‍ എട്ടാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകം വായിക്കാന്‍ കഷ്ടപ്പെടുന്ന ദൃശ്യം സംസ്ഥാനത്തെ പ്രാഥമിക വിദ്യാലയങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നു.
#WATCH Unnao: An English teacher fails to read a few lines of the language from a book after the District Magistrate, Devendra Kumar Pandey, asked her to read during an inspection of a govt school in Sikandarpur Sarausi. (28.11) pic.twitter.com/wAVZSKCIMS
— ANI UP (@ANINewsUP) November 30, 2019
സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ജില്ലാ മജിസ്ട്രറ്റ് ദേവേന്ദ്ര കുമാര്‍ പാണ്ഡെ കുട്ടികളുടെ പഠന നിലവാരം പരിശോധിക്കുകയായിരുന്നു. അദ്ദേഹം ഒരു പാഠഭാഗം അവരെക്കൊണ്ട് വായിപ്പിച്ചു. അവര്‍ക്ക് കഴിഞ്ഞില്ല. അദ്ദേഹം അധ്യാപികയെ വിളിച്ചുവരുത്തി. ആ ഭാഗം വായിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്കു അത് വായിക്കാന്‍ സാധിച്ചില്ല. തപ്പിത്തടഞ്ഞ് പാഠപുസ്തകം വായിക്കുന്ന അധ്യാപികയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടിരിക്കുന്നത്. അധ്യാപികയെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടു.
81 കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത വാര്‍ത്ത രണ്ടു ദിവസം മുമ്പാണ് പുറത്തുവന്നത്. അതിനു പിന്നാലെയാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
RELATED STORIES
ആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMT