Latest News

അടങ്ങാത്ത ക്രൂരത; ഗസയില്‍ ഓരോ 45 മിനിറ്റിലും ഇസ്രായേല്‍ ഒരു കുട്ടിയെ കൊല്ലുന്നു

അടങ്ങാത്ത ക്രൂരത; ഗസയില്‍ ഓരോ 45 മിനിറ്റിലും ഇസ്രായേല്‍ ഒരു കുട്ടിയെ കൊല്ലുന്നു
X

ഗസ:ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ട് തുടരുകയാണ്. തലമുറയെ തന്നെ നശിപ്പിക്കുക എന്ന കൃത്യമായ പ്ലാനിങിന്റെ പശ്ചാത്തലത്തില്‍ അവര്‍ കൊന്നു തള്ളിയവരില്‍ ഭുരിഭാഗവും ഒന്നുമറിയാത്ത കുഞ്ഞുങ്ങളാണ്. അതു വഴി തങ്ങളുടെ വംശഹത്യാ പദ്ധതി വിജയകരമായി നടപ്പിലാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം.

ഗസയിലെ 2.3 ദശലക്ഷം നിവാസികളില്‍ പകുതിയോളം കുട്ടികളാണ്. കഴിഞ്ഞ 17 മാസത്തിനിടെ, ഇസ്രായേലി സൈന്യം അവരുടെ വീടുകള്‍ തകര്‍ക്കുകയും, സ്‌കൂളുകള്‍ നശിപ്പിക്കുകയും , അവരുടെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു.

ഗസയില്‍ ഓരോ 45 മിനിറ്റിലും ഇസ്രായേല്‍ ഒരു കുട്ടിയെ കൊല്ലുന്നു. അതായത് കഴിഞ്ഞ 535 ദിവസത്തിനുള്ളില്‍ പ്രതിദിനം ശരാശരി 30 കുട്ടികള്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ 7 മുതല്‍, ഇസ്രായേല്‍ കുറഞ്ഞത് 17,400 കുട്ടികളെ കൊന്നിട്ടുണ്ട് , അതില്‍ 15,600 പേരെ തിരിച്ചറിഞ്ഞു. ഇനിയും പല കുഞ്ഞു ശരീരങ്ങളും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്

അതിജീവിച്ച കുട്ടികളില്‍ പലരും ഒന്നിലധികം യുദ്ധങ്ങളുടെ ആഘാതം സഹിച്ചവരാണ്. അവരെല്ലാം ഇസ്രായേലി ഉപരോധത്തിന്റെ അടിച്ചമര്‍ത്തല്‍ നിഴലില്‍ ജീവിതം ചെലവഴിച്ചു. ജനനം മുതല്‍ അവരുടെ നിലനില്‍പ്പിന്റെ എല്ലാ വശങ്ങളെയും യുദ്ധം ബാധിച്ചു. ബാല്യത്തിന്റെ ഒരു സന്തോഷവും ഇല്ലാതെ വളരേണ്ടി വന്ന പല കുഞ്ഞുങ്ങളുടെയും മാനസികാരോഗ്യം തകര്‍ച്ചയുടെ വക്കിലാണ്.

കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കണക്കെടുത്താല്‍, ഒരു വയസാകാത്ത കുറഞ്ഞത് 825 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ഒരു വയസുള്ള കുട്ടികളില്‍ 895 പേര്‍ കൊല്ലപ്പെട്ടു. രണ്ട് മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള പ്രീസ്‌കൂള്‍ കുട്ടികളായിരിക്കെ മരിച്ചത് 3,266 പേരാണ്. ആറ് മുതല്‍ പത്ത് വയസ് വരെ പ്രായമുള്ള 4,032 പേര്‍ മരിച്ചു. 11 നും 14 നും ഇടയില്‍ പ്രായമുള്ളവരില്‍ 3,646 പേര്‍ മരിച്ചു, മൂന്ന് യുദ്ധങ്ങളിലൂടെ (2012, 2014, 2021) ജീവിച്ച മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്നാല്‍ നാലാമത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.15 നും 17 നും ഇടയില്‍ പ്രായമുള്ളവരില്‍ 2,949 പേര്‍ കൊല്ലപ്പെട്ടു. 17 വയസ്സുള്ള കുട്ടികള്‍ നാല് യുദ്ധങ്ങളിലൂടെ (200809, 2012, 2014, 2021) ജീവിച്ചു, എന്നാല്‍ അഞ്ചാമത്തെ യുദ്ധത്തില്‍ അവരും കൊല്ലപ്പെട്ടു.

ലോകരാജ്യങ്ങള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും ഹമാസുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസയില്‍ ഉടനീളം ഇസ്രായേല്‍ സൈന്യം ആക്രമണങ്ങള്‍ നടത്തി. കുഞ്ഞുങ്ങളെ മനപൂര്‍വ്വം അവര്‍ കൊന്നു തള്ളി. അതായത് മുഹമ്മദ്, അല്‍-സൗരി സഹോദരങ്ങള്‍, മഹ്‌മൂദ് , ഹിന്ദ് റജബ് തുടങ്ങി മരിച്ച ഒരോ കുഞ്ഞുങ്ങളിലൂടെയും ഇസ്രായോല്‍ ഗസയുടെ ബാല്യം തകര്‍ത്തു കളഞ്ഞു.

Next Story

RELATED STORIES

Share it