- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശത്തുനിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; കണ്ണൂരില്‍ എല്ലാവര്ക്കും ആര്‍ടിപിസിആര്‍ പരിശോധന
കണ്ണൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി കണ്ണൂര്‍ ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ ഇ ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. വാക്സിനേഷന് ചെയ്തവരും ചെയ്യാത്തവരും നിര്‍ബന്ധമായും ജില്ലയില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന ചെയ്തിരിക്കണം.
പരിശോധന നടത്താതെ ജില്ലയില്‍ എത്തുന്നവര്‍ റൂം ഐസൊലേഷന്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടിവരും. പരിശോധനഫലം പോസിറ്റീവ് ആകുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പ് വരുത്തണം. പരിശോധന ഫലം നെഗററ്റീവ് ആവുന്നവര്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം, മുഖാവരണം, വ്യക്തി ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം.
കൊവിഡ് ലക്ഷണങ്ങള്‍ പിന്നീട് പ്രകടിപ്പിക്കുകയാണെങ്കില്‍ ചികിത്സ തേടേണ്ടതാണ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസെലേഷന്‍ തുടരണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക. വിദേശത്ത് നിന്നും എത്തുന്നവര്‍ നിലവിലെ പ്രൊട്ടോകോള്‍ പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMT