Latest News

രാജ്യവ്യാപകമായി തടസ്സപ്പെട്ട് യുപിഐ സേവനങ്ങള്‍; പരാതി പ്രവാഹം

രാജ്യവ്യാപകമായി തടസ്സപ്പെട്ട് യുപിഐ സേവനങ്ങള്‍; പരാതി പ്രവാഹം
X

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രവര്‍ത്തനം മുടക്കി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ)സംവിധാനം. യുപിഐ സേവനങ്ങള്‍ തടസ്സപ്പെട്ടത് പ്രാദേശിക ഷോപ്പിംഗ്, ബില്‍ പേയ്മെന്റുകള്‍, ബിസിനസ് ഇടപാടുകള്‍ എന്നിവ തകരാറിലാക്കി. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് തടസ്സങ്ങള്‍ ഉണ്ടായതെന്ന് യുപിഐ സേവനങ്ങള്‍ നടത്തുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും സേവനങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

യുപിഐസംവിധാനം തടസപ്പെട്ടത് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ബാധിച്ചത്. ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഡൗണ്‍ ഡിറ്റക്ടര്‍ അനുസരിച്ച്, ഉച്ചയ്ക്ക് 1 മണിയോടെ 2,358 പരാതികളാണ് എത്തിയത്. എന്‍പിസിഐ ഡാറ്റ പ്രകാരം, യുപിഐ നെറ്റ്വര്‍ക്ക്, പ്രതിദിനം 590 ദശലക്ഷത്തിലധികം ഇടപാടുകളാണ് നടത്തുന്നത്.

Next Story

RELATED STORIES

Share it