Latest News

അഞ്ച് മില്യണ്‍ ഡോളറിന് യുഎസ് പൗരത്വം; സമ്പന്നരായ കുടിയേറ്റക്കാര്‍ക്ക് ട്രംപിന്റെ ഓഫര്‍

അഞ്ച് മില്യണ്‍ ഡോളറിന് യുഎസ് പൗരത്വം; സമ്പന്നരായ കുടിയേറ്റക്കാര്‍ക്ക് ട്രംപിന്റെ ഓഫര്‍
X

വാഷിങ്ടണ്‍: 'ഗോള്‍ഡ് കാര്‍ഡുകള്‍' എന്ന് വിളിക്കപ്പെടുന്ന വഴി സമ്പന്നരായ കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത് എളുപ്പമാക്കാന്‍ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ ഗോള്‍ഡ് കാര്‍ഡുകള്‍ക്ക് 5 മില്യണ്‍ ഡോളറായിരിക്കും വില. ഗോള്‍ഡ് കാര്‍ഡുകള്‍ വിദേശികള്‍ക്ക് ഗ്രീന്‍-കാര്‍ഡ് റെസിഡന്‍സി സ്റ്റാറ്റസും അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള വഴിയും നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഒരു ദശലക്ഷം കാര്‍ഡുകള്‍ വിറ്റഴിക്കപ്പെടുമെന്ന് ട്രംപ് കൂട്ടിചേര്‍ത്തു.

''ഞങ്ങള്‍ ഒരു ഗോള്‍ഡ് കാര്‍ഡ് വില്‍ക്കാന്‍ പോകുന്നു... ആ കാര്‍ഡിന് ഏകദേശം 5 മില്യണ്‍ ഡോളര്‍ വിലയായിരിക്കും. ഇത് നിങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ നല്‍കും, കൂടാതെ ഇത് (അമേരിക്കന്‍) പൗരത്വത്തിലേക്കുള്ള ഒരു വഴിയാകും'' എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

പദ്ധതി, ദേശീയ കടം വേഗത്തില്‍ വീട്ടാന്‍ സഹായിക്കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നും രാജ്യം സമ്പന്നമാകുമെന്നും ട്രംപ് വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തുവിടുമെന്ന് പ്രസിഡന്റ് പറഞ്ഞു.

Next Story

RELATED STORIES

Share it