Latest News

ജനുവരി മുതല്‍ യുഎസ് നാടുകടത്തിയത് 682 ഇന്ത്യക്കാരെ; ഭൂരിഭാഗം പേരും നിയമവിരുദ്ധമായി പ്രവേശിക്കാന്‍ ശ്രമിച്ചവര്‍: വിദേശകാര്യ മന്ത്രാലയം

ജനുവരി മുതല്‍ യുഎസ് നാടുകടത്തിയത് 682 ഇന്ത്യക്കാരെ; ഭൂരിഭാഗം പേരും നിയമവിരുദ്ധമായി പ്രവേശിക്കാന്‍ ശ്രമിച്ചവര്‍: വിദേശകാര്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ മൊത്തം 682 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം. അവരില്‍ ഭൂരിഭാഗം പേരും നിയമവിരുദ്ധമായി യുഎസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചവരാണെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

'നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗം പേരും നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ്. എന്നാല്‍ അതിര്‍ത്തിയില്‍ തന്നെ അവരെ പിടികൂടി, പരിശോധനയ്ക്കു ശേഷം ഇന്ത്യയിലേക്കു നാടുകടത്തി ' ഒരു ചോദ്യത്തിന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് അറിയിച്ചു.

വിദ്യാര്‍ഥികളുടെയും പ്രഫഷണലുകളുടെയും സഞ്ചാരവും ഹ്രസ്വകാല ടൂറിസ്റ്റ്ബിസിനസ്സ് യാത്രകളും സുഗമമാക്കുന്നതിന് പരസ്പരം പ്രയോജനകരവും സുരക്ഷിതവുമായ യാത്രാ നിര്‍ദേശങ്ങളടങ്ങിയ മൊബിലിറ്റി ചട്ടക്കൂടുകള്‍ പ്രോല്‍സാനിപ്പിക്കാന്‍ അമേരിക്കയുമായി തുടര്‍ന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുറ്റവാളികളെ സഹായിക്കുന്നവര്‍ക്കും അനധികൃത കുടിയേറ്റ ശൃംഖലകള്‍ക്കും എതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി യുഎസില്‍ പ്രവേശിച്ചവരെയും വിസ കാലാവധി കഴിഞ്ഞും അവിടെ തങ്ങുന്നവരെയും യാതൊരു രേഖകളുമില്ലാതെ താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യയുഎസ് സര്‍ക്കാരുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുഎസ് സര്‍ക്കാര്‍ നല്‍കുന്ന പട്ടിക സൂക്ഷ്മപരിശോധന നടത്തി ഇന്ത്യന്‍ പൗരന്മാരെന്ന് സ്ഥിരീകരിച്ചവരെ മാത്രമേ ഇന്ത്യയിലേക്ക് നാടുകടത്താന്‍ അനുവദിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it