Latest News

കുവൈത്തില്‍ മലയാളിയായ യു എസ് എംബസി ജീവനക്കാരന്റെ മരണം; കൂടുതല്‍ അന്വേഷണം നടത്തുമെന്ന് യു എസ് സ്ഥാനപതി

കുവൈത്തില്‍ മലയാളിയായ യു എസ് എംബസി ജീവനക്കാരന്റെ മരണം; കൂടുതല്‍ അന്വേഷണം നടത്തുമെന്ന് യു എസ് സ്ഥാനപതി
X

കുവൈത്ത് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ ദിവസം യു എസ് നയതന്ത്ര കാര്യാലയത്തിലെ ശുചി മുറിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കുവൈത്തിലെ യു എസ് സ്ഥാനപതി അലിന റോമനോവ്‌സ്‌കി വ്യക്തമാക്കി.മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബാഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായി തന്റെ അനുശോചന സന്ദേശത്തില്‍ അവര്‍ അറിയിച്ചു.ഇന്നലെ കാലത്താണ് പാലക്കാട് കീഴമ്പലൂര്‍ പറവെട്ടി സ്വദേശി ജഗദീശ് വി അപ്പുകുട്ടന്‍ ( 44)നെ ബായാന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എംബസി കെട്ടിടത്തിലെ ശുചി മുറിയില്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.തലയില്‍ വെടിയുണ്ട തുളഞ്ഞു കയറിയാണു മരണം സംഭവിച്ചത്.


സെക്യൂരിറ്റി ജീവനക്കാരനായ ജഗദീഷ്, ജോലിയുടെ ഭാഗമായി കയ്യില്‍ കരുതുന്ന റിവോള്‍വര്‍ ഉപയോഗിച്ചാണു സ്വയം ജീവനൊടുക്കിയത് എന്നാണു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം.




Next Story

RELATED STORIES

Share it