Latest News

പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷന്‍ 72 ശതമാനം പൂര്‍ത്തിയായി

പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷന്‍ 72 ശതമാനം പൂര്‍ത്തിയായി
X

പാലക്കാട്: ജില്ലയില്‍ 72 ശതമാനം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം സുനില്‍ അറിയിച്ചു. ജില്ലയില്‍ 19,897 ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 14,329 പേരില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. 663 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും സ്വീകരിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളില്‍ 18 നും 44 നുമിടയില്‍ പ്രായമുള്ള 13,373 പേര്‍ ഒന്നാം ഡോസും 474 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 956 പേര്‍ ഒന്നാം ഡോസും 189 പേര്‍ രണ്ടാം ഡോസും ലഭിച്ചു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, എടത്തനാട്ടുകര, വല്ലപ്പുഴ, ഞാങ്ങാട്ടിരി, തൃത്താല, കഞ്ചിക്കോട് കേന്ദ്രീകരിച്ച് ബള്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്. ജില്ലയിലെ പഞ്ചായത്തുകള്‍ മുഖേന വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍, ശേഷിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ വാക്‌സിന്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it