Latest News

18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍; പ്രധാനമന്ത്രി ഇന്ന് വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍; പ്രധാനമന്ത്രി ഇന്ന് വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും
X

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും. വൈകീട്ട് ആറ് മണിക്ക് വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് യോഗം നടക്കുന്നത്. ബയോടെക്‌നോളജി വകുപ്പാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിന്‍ നിര്‍മാതാക്കളും അനുമതി കാത്തിരിക്കുന്ന വാക്‌സിന്‍ നിര്‍മാതാക്കളും യോഗത്തില്‍ പങ്കെടുക്കും.

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസട്രസെനക്ക കമ്പനിയും സംയുക്തമായി വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയ്ക്കാണ് നിലവില്‍ രാജ്യത്ത് അനുമതിയുള്ളത്. റഷ്യയുടെ സ്പുട്‌നിക്ക് 5നും കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. ഡോ. റെഡ്ഢി ലബോറട്ടറിയാണ് സ്പുടിനിക് വിതരണം ചെയ്യുന്നത്.

ഫൈസര്‍, മൊഡേണ, ജോണ്‍സന്‍ ആന്ററ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിന് അടുത്ത ദിവസങ്ങളില്‍ അനുമതി ലഭിക്കും. ഇവയുടെ നിര്‍മാതാക്കളും യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഡോക്ടര്‍മാരുടെ യോഗത്തിലാണ് 18 വയസ്സു തികഞ്ഞവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമുണ്ടായത്.

Next Story

RELATED STORIES

Share it