Latest News

വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; പോലിസുകാര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; പോലിസുകാര്‍ക്കെതിരേ ജാമ്യമില്ലാ കേസ്
X

കോഴിക്കോട്: വടകര പോലിസ് കസ്റ്റഡിയിലെടുത്ത സജീവന്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ കേസെടുത്തു. എസ്‌ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ ഐപിസി 304 വകുപ്പ് പ്രകാരമാണ് കേസ്. പോലിസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. കഴിഞ്ഞ മാസം 22നാണ് കല്ലേരി സ്വദേശിയായ സജീവന്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ചത്.

സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അടക്കാത്തെരുവില്‍ മറ്റൊരു കാറുമായി ഇടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. മര്‍ദ്ദനമേറ്റ സജീവന്‍ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സജീവനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പോലിസ് തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പോലിസുകാരുടെ മര്‍ദ്ദനമേറ്റാണ് സജീവന്‍ മരിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പോലിസ് സ്‌റ്റേഷന് മുന്നില്‍വച്ചാണ് സജീവന്‍ മരിച്ചതെങ്കിലും കസ്റ്റഡി മരണത്തിന്റെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സജീവന് പ്രാഥമിക ചികില്‍സ നല്‍കുന്നതില്‍ പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നായിരുന്നു ഉത്തരമേഖലാ ഐജിയുടെ കണ്ടെത്തല്‍. സജീവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വടകര സ്‌റ്റേഷനിലെ മുഴുവന്‍ പോലിസുകാരെയും ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റിയിരുന്നു. 28 പേരെയാണ് സ്ഥലം മാറ്റിയത്.

Next Story

RELATED STORIES

Share it